ന്യൂദല്‍ഹി: രാജ്യത്ത് ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. സര്‍ക്കാരിന്റെ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് മാത്രം അംഗീകാരം നല്‍കാനാണ് സര്‍ക്കാര്‍ ആലോചന.
ഒരു വര്‍ഷത്തിനുള്ളില്‍ ക്രിപ്‌റ്റോകറന്‍സികളില്‍ 700 ശതമാനം വര്‍ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളും നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
2018 ല്‍ ബാങ്കുകളെ ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് വിലക്കിയിരുന്നു.
ഔദ്യോഗികമായി ക്രിപ്‌റ്റോ കറന്‍സി ആരംഭിക്കാനും സര്‍ക്കാര്‍ പുറത്തിറക്കുന്ന ക്രിപ്‌റ്റോ കറന്‍സിക്ക് മാത്രം അംഗീകാരം നല്‍കാനുമാണ് കേന്ദ്ര നീക്കം. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ് ഇന്ത്യ ക്രിപ്‌റ്റോ കറന്‍സിക്ക് രൂപം നല്‍കുക.