| Friday, 27th March 2020, 9:39 am

കൊവിഡ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇവിടെ കണ്‍ട്രോള്‍ റൂം തുടങ്ങി; കേരളത്തിന്റെ പ്രവര്‍ത്തനത്തെ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ചെന്ന് കെ.കെ ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനത്തെ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ചെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

‘കേരളം എടുത്ത മുന്‍കരുതലുകള്‍ നമുക്ക് തുണയായി. ആര്‍ദ്രം മിഷന്റെ ഭാഗമായി നമ്മള്‍ നേരത്തെ സ്വീകരിച്ചുപോന്ന മാര്‍ഗങ്ങള്‍ നമ്മളെ ഒരുപാട് സഹായിച്ചു.’

കൊവിഡ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കേരളത്തില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി. ജനുവരി 24 ന് ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം തുറന്നു. ഐക്യരാഷ്ട്രസഭ തന്നെ മാര്‍ച്ച് 10 ന് ശേഷമാണ് ഇത് ഇത്തരത്തില്‍ പരക്കാനുള്ള കേസാണെന്ന് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരും നമ്മുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. നമ്മുടെ നടപടികള്‍ വെബ്‌സൈറ്റിലിട്ടുകൊടുക്കാന്‍ പറഞ്ഞു. അത് മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്നത് നല്ലതാണെന്ന് കേന്ദ്രം പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more