ന്യൂദല്‍ഹി: കേരളത്തിന് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്രം. 1,84,070 ഡോസ് വാക്‌സിന്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതോടെ ആദ്യ ഘട്ടം മുതല്‍ ഇതുവരെ കേരളത്തിന് കേന്ദ്രത്തില്‍ നിന്നും ലഭിച്ച വാക്‌സിന്റെ എണ്ണം 78,97,790 ആയി.
വിവിധ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം ഇതുവരെ 17.49 കോടി വാക്‌സിനാണ് വിതരണം ചെയ്തിട്ടുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. 84 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി വിതരണം ചെയ്യാനുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ഇതുകൂടാതെ 53 ലക്ഷം വാക്‌സിന്‍ കൂടി ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നേരത്തെ കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്‌സിന്റെ 50 ശ്തമാനം കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ബാക്കി ആവശ്യമായ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും സംസ്ഥാനങ്ങളോടും സ്വകാര്യ ആശുപത്രികളോടും നേരിട്ട് വാങ്ങണമെന്നും അതിന്റെ വില കമ്പനികള്‍ നിശ്ചയിക്കുമെന്നുമുള്ള സര്‍ക്കാരിന്റെ നയമാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 38,460 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 144345 പരിശോധനകളാണ് നടന്നത്. 54 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ളത് 402650 പേരാണ്. 26.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക