ദല്‍ഹി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ ഉപയോഗിച്ച സംഭവത്തില്‍ ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ അറിവില്ലാതെ അവരുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ട്രംപിന്റെ തെരഞ്ഞെടുപ്പു കാമ്പെയ്നില്‍ ഉപയോഗിച്ചതില്‍ ഫേസ്ബുക്കിനെ കൂട്ടുപ്രതിയാക്കി യു.എസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു കാമ്പെയ്നില്‍ പ്രവര്‍ത്തിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക 2014ല്‍ ഇന്ത്യയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇടപെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തെ പരിഗണിച്ചാണ് ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
Related News: കേംബ്രിഡ്ജ് അനലിറ്റിക്ക വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് കൂട്ടുപ്രതി
അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ ഈ കമ്പനിയുമായി കരാറുകളിലേര്‍പ്പെട്ടിരുന്നതായി ആരോപണമുണ്ട്. ഈ കരാറുകളെ കുറിച്ചും ഇത്തരത്തില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നും കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യക്തിവിവരങ്ങള്‍ ചോര്‍ന്നുവോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Related News: ‘സാമൂഹിക മാധ്യമം’എന്ന് ബ്രാന്‍ഡ് ചെയ്യപ്പെട്ട ഒരു ‘സര്‍വെയിലന്‍സ് കമ്പനി’യാണ് ഫേസ്ബുക്ക്: എഡ്വേഡ് സ്‌നോഡന്‍