ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തിയാലും നിയമം പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. തിടുക്കം പിടിച്ച് എടുത്ത തീരുമാനമല്ല കാര്‍ഷിക നിയമമെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. രണ്ട് ദശാബ്ദ കാലത്തെ ചിന്തയുടെ ഫലമാണ് നിയമങ്ങളെന്നും കേന്ദ്രം കോടതിയില്‍ അവകാശപ്പെട്ടു.
നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.
ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
നാലംഗ സമിതിയാണ് രൂപീകരിച്ചത്. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയില്‍.
കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.
അതേസമയം, കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കെത്തണമെന്ന് പ്രധാനമന്ത്രിയോട് പറയാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധത്തിനിടെ തങ്ങളുമായി നിരവധിപേര്‍ ചര്‍ച്ചയ്ക്കുവന്നെങ്കിലും പ്രധാന വ്യക്തിയായ പ്രധാനമന്ത്രി ചര്‍ച്ചയ്‌ക്കെത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നുണ്ടെന്ന കാര്യം എം.എല്‍ ശര്‍മ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.
പ്രധാനമന്ത്രി ഇവിടെ കക്ഷിയാവാത്തതുകൊണ്ട് കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കെത്തണമെന്ന് പറയാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നാണ് കോടതി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക