| Wednesday, 17th August 2022, 4:26 pm

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യമൊരുങ്ങുന്നുണ്ടെന്ന് മന്ത്രി; അത് പദ്ധതിയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കുമെന്പ്രഖ്യാപനത്തിന് പിന്നാലെ സംഭവം നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. മണിക്കൂറുകള്‍ക്ക് മുമ്പാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ദല്‍ഹിയില്‍ സര്‍ക്കാര്‍ താമസ സൗകര്യമൊരുക്കുന്നുണ്ടെന്ന ട്വീറ്റ് പുറത്തുവന്നത്. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇത് സംബന്ധിച്ച ട്വീറ്റ് പുറത്തുവിട്ടത്.

എന്നാല്‍ ഇതിന് പിന്നാലെ അത്തരത്തില്‍ ഒരു പ്രഖ്യാപനം നടന്നിട്ടില്ലെന്നും അനധികൃത കുടിയേറ്റക്കാര്‍ക്ക് നിലവില്‍ താമസമൊരുക്കുന്നത് പരിഗണനയിലില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം.

ഇന്ത്യയില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഒരു ധ്രുവീകരണ വിഷയമാണ്. ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള വോട്ടുകള്‍ നേടിയെടുക്കാന്‍ വേണ്ടി ബി.ജെ.പി സര്‍ക്കാര്‍ സ്ഥിരമായി കരുവാക്കുന്നതും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ വിഷയമാണ്.

മ്യാന്‍മറില്‍ നിന്നുള്ള ഇവരെ രാജ്യം കടത്താന്‍ നേരത്തെ ബി.ജെ.പി ശ്രമങ്ങള്‍ നടത്തിയിരുന്നു. ഏകദേശം 10ലക്ഷത്തിലധികം പേരാണ് ബംഗ്ലാദേശ് പുനരധിവസിപ്പിച്ചിരിക്കുന്നത്. രാജ്യം കടത്തപ്പെട്ടേക്കാമെന്ന് ഭയന്ന് നിരവധി പേര്‍ ദല്‍ഹിയില്‍ നിന്നും ബംഗ്ലാദേശിലേക്ക് തിരികെ പോയതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: central Government says no plan to arrange homes for rohingyans

We use cookies to give you the best possible experience. Learn more