[] ന്യൂദല്‍ഹി: പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി 100 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ വാണിജ്യ മന്ത്രാലയം തുടങ്ങിക്കഴിഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നര്‍ദേശങ്ങള്‍ അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതിരോധ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍നിന്ന് 100 ശതമാനമായി ഉയര്‍ത്തുന്നകാര്യം ആലോചിക്കുന്നത്. പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം 26 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി പ്രതിരോധവകുപ്പിന്റെ ചുമതലയുള്ള മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പലതലങ്ങളില്‍ സര്‍ക്കാര്‍ വിദേശ നിക്ഷേപത്തിന് ശ്രമിക്കുന്നുണ്ട്. റെയില്‍വെ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധിയും കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയേക്കുമെന്ന് സൂചനയുണ്ട്.
സാങ്കേിതിക വിദ്യ കൈമാറാത്ത കമ്പനികള്‍ക്ക് 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും. സാങ്കേതിക വിദ്യ കൈമാറുന്ന കമ്പനികള്‍ക്ക് 74 ശതമാനവും വിദേശ നിക്ഷേപം അനുവദിക്കാനുമാണ് തീരുമാനം. അത്യാധുനിക സാങ്കേതിക വിദ്യയുള്ള ഉപകരണങ്ങളും നവീകരണ പ്രര്‍ത്തനങ്ങളും നടത്തുന്നവര്‍ക്ക് നൂറു ശതമാനം വിദേശ നിക്ഷേപവും അനുവദിക്കും.