രാജ്യാന്തര വിപണിയിലെ എണ്ണ വില നാല് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞു നില്‍ക്കുന്ന സമയത്താണ് കേന്ദ്രസര്‍ക്കാറിന്റെ ഈ തീരുമാനം. ഇതോടെ എക്‌സൈസ് തീരുവ പെട്രോളിന് 1.20 രൂപയായിരുന്നത് 2.70 രൂപയായും ഡീസലിന് 1.46 രൂപയായിരുന്നത് 2.96 രൂപയായും ഉയരും.
പരോക്ഷനികുതിയിലുണ്ടായ വന്‍ ഇടിവ് പരിഹരിക്കാനാണ് സര്‍ക്കാറിന്റെ പുതിയ നടപടി എന്നാണ് കരുതപ്പെടുന്നത്. പരോക്ഷ നികുതിയിലെ ഇടിവ് പുതിയ നടപടിയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കുന്ന തുക വന്‍ ആശ്വാസവുമാകും.
7000 കോടി രൂപയാണ് നികുതിയിനത്തില്‍ ഇപ്പോള്‍ സര്‍ക്കാറിന് ലഭിക്കുന്നത്. എന്നാല്‍ പുതിയ തീരുമാന പ്രകാരം 10000 കോടിരൂപയാകും സര്‍ക്കാറിന് ഈ ഇനത്തില്‍ ലഭിക്കുക.
അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന് ആനുപാതികമായി രാജ്യത്തും വിലകുറയ്ക്കുന്ന സംവിധാനമാണ് നിലവിലുള്ളതെങ്കിലും രാജ്യാന്തര വിപണിയില്‍ വിലകുറയ്ക്കുന്നതിന് അനുസരിച്ച് നികുതി വര്‍ധിപ്പിച്ച് പൊതുവിപണിയിലെ വില മാറ്റമില്ലാതെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.