ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങളുടെ പബ്ലിസിറ്റി ക്യംപെയിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍ എന്ന് റിപ്പോര്‍ട്ട്.
ദ ഹിന്ദു ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാണ്ട് 8 കോടി രൂപയോളമാണ് പബ്ലിസിറ്റി പ്രചരണത്തിന് വേണ്ടി കേന്ദ്രം ചെലവിട്ടതെന്ന് രാജ്യസഭയില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ രേഖാമൂലം അറിയിച്ചു.
അതേസമയം, കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി ഉത്തരം നല്‍കിയില്ല.
കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ സമയ ബന്ധിതമായി ഇടപെടലിനെക്കുറിച്ച് വിശദീകരിക്കുമോ എന്ന സി.പി.ഐ.എം എം.പി ഝര്‍ണാ ദാസിന്റെ ചോദ്യത്തിനാണ് തോമര്‍ വ്യക്തമായ ഉത്തരം നല്‍കാതിരുന്നത്.
കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ഇപ്പോഴും സമരം തുടരുകയാണ്. എന്നാല്‍ കേന്ദ്രം പ്രതിഷേധത്തോട് മുഖംതിരിച്ച് നില്‍ക്കുകയാണ്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട കര്‍ഷകരോട് വേണമെങ്കില്‍ നിയമങ്ങള്‍ ഒന്നര വര്‍ഷം നിര്‍ത്തിവെക്കാം എന്നാണ് കേന്ദ്രം പറഞ്ഞത്.
പ്രധാനമന്ത്രി പാര്‍ലമെന്റില്‍ കര്‍ഷകരെ സമര ജീവികള്‍ എന്ന് വിളിച്ച് പരിഹസിച്ചിരുന്നു. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. സമരം ചെയ്തവരാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തതെന്നായിരുന്നു കര്‍ഷകര്‍ മോദിക്ക് മറുപടി നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക