| Monday, 10th November 2014, 8:26 am

കേന്ദ്ര മന്ത്രിസഭ വികസനം പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ മാറ്റങ്ങളുമായി കേന്ദ്ര മന്ത്രിസഭ വികസനം പൂര്‍ത്തിയായി. പ്രധാന വകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളുമായാണ് നരേന്ദ്രമോദി മന്ത്രിസഭ പുനസംഘടിപ്പിച്ചത്. നാല് കാബിനറ്റ് മന്ത്രിമാരടക്കം 21 പേരാണ് ഇന്നലെ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.

ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി ജെ.പി നദ്ദ, ഹരിയാനയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് ചൗധരി ബിരേന്ദ്ര സിംങ്, ശിവസേന വിമത നേതാവ് സുരേഷ് പ്രഭു എന്നിവരാണ് അധികാരമേറ്റ ക്യാബിനറ്റ് മന്ത്രിമാര്‍. ഇതില്‍ മനോഹര്‍ പരിക്കറിനെ പുതിയ പ്രതിരോധമന്ത്രിയായി തിരഞ്ഞെടുത്തു. റെയില്‍വേ മന്ത്രിയായിരുന്ന സദാനന്ദഗൗഡയെ മാറ്റി സുരേഷ് പ്രഭുവിനെ പുതിയ റെയില്‍വേ മന്ത്രിയായി നിയമിച്ചു. സദാനന്ദഗൗഡയെ നിയമവകുപ്പിലേക്കാണ് മാറ്റിയത്.

ഞായറാഴ്ച് സത്യപ്രതിജ്ഞ ചെയ്ത ജെ.പി നദ്ദെയെ ആരോഗ്യ വകുപ്പു മന്ത്രിയായും ചൗധരി ബിരേന്ദ്ര സിംങിന് ഗ്രാമ വികസന വകുപ്പിലേക്കും നിയമിച്ചു.

പ്രതിരോധവകുപ്പില്‍ നിന്ന് മാറിയ അരുണ്‍ജെയ്റ്റ്‌ലിക്ക് കോര്‍പ്പെറേറ്റ് അഫയോഴ്‌സ് വകുപ്പിനൊപ്പം വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പുകൂടി നല്‍കി. ആരോഗ്യ മന്ത്രിയായിരുന്ന ഹര്‍ഷവര്‍ധനെ ശാസ്ത്ര സാങ്കേതിക ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്ക് മാറ്റി. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരായ ബംണ്ഡാരു ദത്താത്രേയക്ക് തൊഴില്‍വകുപ്പ്, രാജീവ് പ്രതാപ് റൂഡിക്ക് നൈപുണ്യ വികസനവും പാര്‍ലമെന്ററികാര്യവും മഹേഷ്ശര്‍മക്ക് സംസ്‌കാരം ടൂറിസം വകുപ്പുകളും നല്‍കി.

മറ്റു സഹമന്ത്രിമാരും വകുപ്പുകളും

മുക്താര്‍ അബ്ബാസ് നഖ്‌വി- ന്യൂനപക്ഷകാര്യം, പാര്‍ലമെന്ററികാര്യം

ഹരിഭായി പാര്‍ത്ഥിഭായി ചൗധരി- ആഭ്യന്തരം

റാം കൃപാല്‍ യാദവ്- ശുദ്ധജലം, ശുചീകരണം

മോഹന്‍ഭായി കട്ടാരിയ – കൃഷി

ഗിരിഗാജ് സിങ്- ചെറുകിട, ഇടത്തരം സംരംഭം

ഹന്‍സ് രാജ് അഹീര്‍- രാസവസ്തു,രാസവളം

രാംശങ്കര്‍ കത്തേരിയ-മാനവശേഷി വികസനം

വൈ.എസ് ചൗധരി- ശാസ്തര സാങ്കേതികം, ഭൗമശാസ്ത്രം

രാജ്യവര്‍ധന്‍ സിങ് റാത്തോഡ്- വാര്‍ത്താ വിതരണ പ്രക്ഷേണം

ബാബുല്‍ സുപ്രിയോ- നഗര വികസനം, ഭവനം നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം

ജയന്ത് സിന്‍ഹ- ധനകാര്യം

സാധ്വി നിരഞ്ജന്‍ ജ്യോതി- ഭക്ഷ്യസംസ്‌കരണ വ്യവസായം

വിജയ് സാംപ്ല- സാമൂഹിക നീതി

We use cookies to give you the best possible experience. Learn more