| Thursday, 5th July 2018, 5:39 pm

വാട്ട്‌സാപ്പ് കൊലപാതങ്ങള്‍ നിയന്ത്രണാധീതമാവുന്നു; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: രാജ്യത്ത് വാട്ട്‌സാപ്പ് പ്രചരണം കാരണം ഉണ്ടാവുന്ന കൊലപതകങ്ങള്‍ നിയന്ത്രണാധീതമാവുകയാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇത്തരം തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ വഴി ഉണ്ടാവുന്ന അക്രമസംഭവങ്ങള്‍ ചെറുക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിര്‍ദ്ദേശിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഇത്തരം സന്ദേശങ്ങളെ നേരത്തെ തന്നെ തിരിച്ചറിയാനും ഫലപ്രദമായി പ്രതിരോധിക്കാനുമാണ് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.


ALSO READ: എസ്.ഡി.പി.ഐയെ നിരോധിക്കണം; ഇസ്‌ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുസ്‌ലീം ലീഗ്


ബുധനാഴ്ച കേന്ദ്രമന്ത്രിയായ രവിശങ്കര്‍ പ്രസാദ് വാട്ട്‌സാപ്പ് ഉന്നതരോട് വിവരസാങ്കേതിക മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വാട്ട്‌സാപ്പിനെ ആരും ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച സുപ്രീകോടതി ആള്‍ക്കൂട്ട കൊലപാതങ്ങള്‍ ക്രമസമാധന പ്രശ്‌നം മാത്രമല്ലെന്നും, അതൊരു കുറ്റകൃത്യം ആണെന്നും പറഞ്ഞിരുന്നു. പശുവിന്റെ പേരിലും, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍ എന്നും ആരോപിച്ച് ഇത്തരം കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.


ALSO READ: 34000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളി; ആദ്യ ജനപ്രിയ ബജറ്റുമായി എച്ച്.ഡി കുമാരസ്വാമി


കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ ധുളെ ജില്ലയില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ എത്തിയവര്‍ എന്നാരോപിച്ച് അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഒരു വാട്ട്‌സാപ്പ് സന്ദേശം ആണ് കൊലയ്ക്ക് കാരണമായത്.

ത്രിപുരയിലും സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ എത്തിയതാണെന്ന് സംശയിച്ച് തന്നെയായിരുന്നു ത്രിപുരയിലെ കൊലപാതകവും. ഒരാള്‍ മരിച്ചപ്പോള്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

We use cookies to give you the best possible experience. Learn more