| Thursday, 28th June 2018, 7:19 am

കനത്ത സാമ്പത്തിക നഷ്ടം; കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയുടെ പഴയ ആസ്ഥാനം വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാമ്പത്തിക നഷ്ടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയുടെ മുംബൈയിലെ പഴയ ആസ്ഥാനം വില്‍ക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഇന്ത്യയിലെ തന്നെ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ജവാഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റിനാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.

എയര്‍ ഇന്ത്യയുടെ സാമ്പത്തിക നഷ്ടം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നികത്തുന്നതിന്റെ ഭാഗമായാണ് ആസ്ഥാനം വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ALSO READ: മൃതദേഹത്തോട് പോലും ക്രൂരത കാണിക്കുന്ന ജാതീയത ആവര്‍ത്തിക്കുന്നു; ബെള്ളൂരില്‍ ദളിതര്‍ സഞ്ചരിക്കുന്ന വഴിയടച്ച് സവര്‍ണര്‍


അതേസമയം ഈ തീരുമാനത്തിന് പ്രധാനമന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കിയതായി ഔദ്യോഗികവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് പറഞ്ഞു. എന്നാല്‍ എയര്‍ ഇന്ത്യ വില്‍ക്കുന്നതിനെതിരെ സ്ഥാപനത്തിനുള്ളില്‍ നിന്ന് തന്നെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം എയര്‍ ഇന്ത്യയുടെ മുംബൈയിലെ നരിമാന്‍ പോയന്റിലുള്ള 23 നില കെട്ടിടമാണ് കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാനുദ്ദേശിക്കുന്നത്. എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനു തൊട്ടുപിറകെയാണിത്.

കെട്ടിടത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ വ്യോമയാന, ഷിപ്പിങ് മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ഒരു സമിതിയുണ്ടാക്കിയിരുന്നു. എയര്‍ ഇന്ത്യയും ജെ.എന്‍.പി.ടി.യും ഈ മന്ത്രാലയങ്ങളുടെ കീഴിലാണ് വരിക.


ALSO READ: ആര്‍ജവത്തോടെ തങ്ങളുടെ അഭിപ്രായം പറഞ്ഞിറങ്ങിപ്പോയവര്‍ക്കൊപ്പം; നടിമാര്‍ക്ക് പിന്തുണയുമായി സി.പി.സി


വില്‍പ്പനയ്ക്കുശേഷം കെട്ടിടത്തിന്റെ പേരുമാറുമോയെന്ന കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. “എയര്‍ ഇന്ത്യ ബില്‍ഡിങ്” എന്നാണ് അതിപ്പോള്‍ പൊതുവായി അറിയപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ചരക്കുഗതാഗത തുറമുഖമായ ജെ.എന്‍.പി.ടി. വഴിയാണ് രാജ്യത്തെ 55 ശതമാനം ചരക്കും കൈകാര്യം ചെയ്യുന്നത്. 1300 കോടി രൂപയാണ് ജെ.എന്‍.പി.ടി.യുടെ വാര്‍ഷികവരുമാനം.

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more