അതിഥി തൊഴിലാളികളില്‍ നിന്നും ടിക്കറ്റ് ചാര്‍ജ് ഈടാക്കില്ല; ഒടുവില്‍ വ്യക്തത വരുത്തി കേന്ദ്രം
national news
അതിഥി തൊഴിലാളികളില്‍ നിന്നും ടിക്കറ്റ് ചാര്‍ജ് ഈടാക്കില്ല; ഒടുവില്‍ വ്യക്തത വരുത്തി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th May 2020, 5:08 pm

ന്യൂദല്‍ഹി: സ്വദേശത്തേക്ക് വരുന്ന അതിഥി തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. തെറ്റായ വിവരങ്ങള്‍ വിശ്വസിക്കരുതെന്നും സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു.

‘സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ സ്വദേശത്തേക്ക് അയക്കുന്ന തൊഴിലാളികളെ മാത്രമേ റെയില്‍വേ മന്ത്രാലയം അംഗീകരിക്കുകയുള്ളു. അവര്‍ക്ക് ടിക്കറ്റിന് പണം അടക്കേണ്ടതില്ല. തെറ്റായ വിവരങ്ങള്‍ വിശ്വസിക്കാതിരിക്കുക,’ കേന്ദ്ര മന്ത്രാലയം ട്വീറ്റു ചെയ്തു.

സ്വദേശത്തേക്ക് അയക്കുന്ന തൊഴിലാളികളുടെ ടിക്കറ്റ് ചാര്‍ജിന്റെ 85 ശതമാനം കേന്ദ്രവും 15 ശതമാനം സംസ്ഥാന സര്‍ക്കാരുകളുമാണ് വഹിക്കേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം നാട്ടിലേക്കു മടങ്ങുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാ ചാര്‍ജ് ഈടാക്കുന്നത് വിവാദമായതോടെയാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കാന്‍ ആലോചനയായതെന്ന് ദ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കുന്ന കേന്ദ്ര നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയാ ഗാന്ധി രംഗത്തെത്തിയിരുന്നു.

അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തുക കോണ്‍ഗ്രസ് നല്‍കുമെന്നും തിങ്കളാഴ്ച്ച രാവിലെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.