ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3028.39 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസ സഹായം നല്‍കും. നേരത്തെ നല്‍കിയ 600 കോടിക്ക പുറമെയാണിത്.
ALSO READ: ബി.ജെ,പിയുടെ രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ സ്‌റ്റേ
കേരളം, ആന്ധ്രപ്രദേശ്, നാഗലാന്‍ഡ് സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിന്റെ ആഘാതം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റം അധ്യക്ഷതയില്‍ ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തീരുമാനം കൈകൊണ്ടത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, കൃഷി മന്ത്രി രാധാമോഹന്‍ സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാനങ്ങള്‍ നല്‍കിയ അപേക്ഷ കൂടി പരിഗണിച്ചാണ് തുക അനുവദിച്ചത്. 5000 കോടിയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. ആന്ധക്ക് 538.52 കോടിയും നാഗലാന്‍ഡിന് 131.16 കോടി രൂപയും നല്‍കാന്‍ തീരുമാനമായി.