റേഷന്‍ കടകള്‍ വഴി ഇനി ചിക്കനും മട്ടനും മത്സ്യവും മുട്ടയും; പദ്ധതി നീതി ആയോഗിന്റെ നിര്‍ദേശമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2019, 8:32 am
ന്യൂദല്‍ഹി: രാജ്യത്തെ റേഷന്‍ കടകള്‍ വഴി ഇനി ചിക്കനും മട്ടനും മത്സ്യവും മുട്ടയും ലഭിച്ചേക്കും. പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം രാജ്യത്തെ ദരിദ്രരായ മനുഷ്യര്‍ക്ക് ലഭിക്കേണ്ടതുണ്ട് എന്ന നീതി ആയോഗിന്റെ നിര്‍ദേശ പ്രകാരമാണ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നൂട്രീഷന്‍ ഉള്ള ഭക്ഷണം നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. സാധാരണക്കാര്‍ക്ക് നൂട്രീഷന്‍ നിറഞ്ഞ ഭക്ഷണം എളുപ്പത്തിലും കുറഞ്ഞ വിലക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് റേഷന്‍ കടകള്‍ വഴി ചിക്കനും മട്ടനും മത്സ്യവും മുട്ടയും ആലോചിക്കുന്നത്.