| Wednesday, 10th March 2021, 9:20 am

പശ്ചിമ ബംഗാള്‍ ഡി.ജി.പിയെ നീക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍; തൃണമൂല്‍ നേതൃത്വം പ്രതിസന്ധിയില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെ പശ്ചിമ ബംഗാള്‍ ഡി.ജി.പി വീരേന്ദ്രയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഒരു ഉത്തരവാദിത്തവും വീരേന്ദ്രയെ ഏല്‍പ്പിക്കരുതെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. മാര്‍ച്ച് 9 നാണ് കമ്മീഷന്‍ ഉത്തരവ് പുറത്തിറക്കിയത്.

കമ്മീഷന്‍ ഉത്തരവില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് മാര്‍ച്ച് 10ന് രാവിലെ പത്ത് മണിയ്ക്ക് മുമ്പായി കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പ്രത്യേക നിരീക്ഷകരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. വീരേന്ദ്രയെ മാറ്റി 1987 ബാച്ച് ഐ.പി.എസ് ഓഫീസറായ പി. നിരജ്ഞയനെ ഡി.ജി.പി ആയി നിയോഗിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

നേരത്തെ പശ്ചിമ ബംഗാളില്‍ ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി ജാവെദ് ഷമീമിനെ മാറ്റാനും കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം തന്നെ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു.

അതേസമയം ഡിജിപിയെ മാറ്റാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്ക് വേണ്ടി പണിയെടുക്കുകയാണെന്ന് പാര്‍ട്ടി എം.പി സൗഗത റോയ് ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Central Election Commission Removed WB DGP

We use cookies to give you the best possible experience. Learn more