കടല്‍ക്കൊല: നാവികര്‍ക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
national news
കടല്‍ക്കൊല: നാവികര്‍ക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd July 2020, 8:30 pm

ന്യൂദല്‍ഹി: കേരള തീരത്തെ കടല്‍ കൊലക്കേസിലെ അന്താരാഷ്ട്ര കോടതി വിധി വന്നതിന് പിന്നാലെ ഇറ്റാലിയന്‍ നാവികര്‍ക്ക് എതിരായ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍. അന്താരാഷ്ട്ര ട്രിബ്യൂണല്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

2012ലാണ് കേരളാ തീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍വെച്ച് രണ്ട് മത്സ്യതൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇറ്റാലിയന്‍ കപ്പലായ ഇന്‍ട്രികാ ലക്‌സിയിലെ നാവികരായ സാല്‍വത്തോര്‍ ജിറോണ്‍, മാസിമിലിയാനോ ലത്തോറ എന്നിവര്‍ക്കെതിയായിരുന്നു കേസ്. എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് അന്താരാഷ്ട്ര തര്‍ക്ക പരിഹാര ട്രിബ്യൂണലിന് മുമ്പാകെ കേസ് എത്തിയത്.

നാവികര്‍ക്കെതിരെ കേസെടുക്കാന്‍ കേരള പൊലീസിന് ഇധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറ്റലി സുപ്രീംകോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് അന്താരാഷ്ട്ര ട്രിബ്യൂണല്‍ വിഷയത്തില്‍ ഇടപെട്ടത്.

വിഷയത്തില്‍ ഇറ്റലി ഇന്ത്യയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച ട്രിബ്യൂണല്‍ ഇന്ത്യയിലെ കോടതികള്‍ക്ക് കേസില്‍ തീര്‍പ്പ് കല്‍പിക്കാനുള്ള അധികാരം ഇല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ