| Wednesday, 11th July 2018, 8:01 am

സ്വവര്‍ഗ്ഗാനുരാഗം കുറ്റക്കരമാക്കുന്ന വിധിയുടെ പുനപരിശോധന: കേന്ദ്രസർക്കാർ നിലപാട് ഇന്നറിയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വവര്‍ഗ്ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കുന്ന സെക്ഷന്‍ 377ന്റെ പുനപരിശോധനയില്‍ സുപ്രീം കോടതി ഇന്നും വാദം കേള്‍ക്കും.

തിങ്കളാഴ്ച് വാദം കേള്‍ക്കാന്‍ ആരംഭിച്ച അഞ്ചംഗ ബെഞ്ച് നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ തള്ളി.

കേസിന്റെ വാദം കേള്‍ക്കാന്‍ നാല് ആഴ്ച നീട്ടാനാണ് കേന്ദ്രം സുപ്രീംകോടതിയോട് അപേക്ഷിച്ചത്. നിലപാട് തീരുമാനിക്കാന്‍ കൂടുതല്‍ സമയം വേണം എന്നായിരുന്നു ആവശ്യം.

എന്നാല്‍ ദീപക് മിശ്ര തലവനായ അഞ്ചംഗ ബെഞ്ച് ഈ അപേക്ഷ നിരസിക്കുകയും, നിലപാട് ഇന്ന് തന്നെ അറിയിക്കണം എന്ന് കേന്ദ്രത്തോട് നിര്‍ദേശിക്കുകയുമായിരുന്നു.

2009ല്‍ ദല്‍ഹി ഹൈക്കോടതി സെക്ഷന്‍ 377 ക്രിമനല്‍ കുറ്റം അല്ലെന്ന് വിധിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി ഈ വിധി തിരുത്തി.

“പ്രകൃതി വിരുദ്ധ” കുറ്റകൃത്യങ്ങളാണ് സെക്ഷന്‍ 377ന് കീഴില്‍ വരുന്നത്. സ്ത്രീകളുമായോ പുരുഷനുമായോ, മൃഗങ്ങളുമായോ “പ്രകൃതി വിരുദ്ധ” ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിലവില്‍ ഇന്ത്യയില്‍ ജീവപര്യന്തം തടവോ, പത്ത് വര്‍ഷം തടവും പിഴയുമോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

We use cookies to give you the best possible experience. Learn more