| Tuesday, 25th February 2014, 6:37 am

സഞ്ജയ് ദത്തിനു തുടര്‍ച്ചയായി പരോള്‍: കേന്ദ്രം വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ന്യൂദല്‍ഹി: 1993ലെ മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിനു തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെക്കുറിച്ചു പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോടു കേന്ദ്രം ആവശ്യപ്പെട്ടു.

കഴിഞ്ഞഴായ്ച്ച സഞ്ജയ് ദത്തിന്റെ പരോള്‍ കാലാവധി മൂന്നാമതും നീട്ടിയിരുന്നു. ഒരു മാസത്തേക്ക് കൂടിയാണ് പരോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വീണ്ടും നീട്ടിയത്. ഈ സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോടു വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഭാര്യയുടെ അസുഖംമൂലം പരോള്‍ നീട്ടാന്‍ പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ക്ക് ദത്ത് കഴിഞ്ഞയാഴ്ച്ച അപേക്ഷ നല്‍കിയിരുന്നു. നേരത്തെ ഡിസംബര്‍ 21 വരെയാണ് ദത്തിന് പരോള്‍ കിട്ടിയിരുന്നെങ്കിലും അപേക്ഷ പ്രകാരം ഫെബ്രുവരി 21 വരെ നീട്ടിയിരുന്നു.

1993ലെ മുംബൈ സ്‌ഫോടന കേസില്‍ അഞ്ച് വര്‍ഷത്തെ തടവിനാണ് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത കരളില്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലാണ്. ഇതിനെ തുടര്‍ന്നായിരുന്നു ദത്തിന് പരോള്‍ അനുവദിച്ചത്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ചിതിത്സയിലായിരുന്നു. 1993ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കൈവശം വെച്ചു എന്ന കുറ്റത്തിനാണ് സഞ്ജയ് ദത്ത് ശിക്ഷയനുഭവിക്കുന്നത്.

അഞ്ച് വര്‍ഷത്തേക്കാണ് ശിക്ഷ. ഒന്നര വര്‍ഷത്തെ ശിക്ഷാ കാലാവധിയേ ഇപ്പോള്‍ പൂര്‍ണ്ണമായിട്ടുള്ളൂ. പൂനെയിലെ യേര്‍വാഡാ ജയിലിലാണ് സഞ്ജയ് ദത്ത് കഴിയുന്നത്.

We use cookies to give you the best possible experience. Learn more