ന്യൂദല്‍ഹി: കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ അച്ചടക്കനപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു. ധര്‍ണയില്‍ പങ്കെടുത്തത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കത്ത്.
ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള സി.ബി.ഐ. നീക്കത്തിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഞായറാഴ്ച രാത്രിയാണ് കൊല്‍ക്കത്തയില്‍ ധര്‍ണയാരംഭിച്ചത്. രാഷ്ട്രീയക്കാരോടൊപ്പം രാജീവ് കുമാര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തത് അച്ചടക്ക ലംഘനമാണെന്ന് കത്തില്‍ പറയുന്നു.
ALSO READ: ജനാധിപത്യത്തിന്റെ വിജയം; കേന്ദ്രത്തിനെതിരെയുള്ള ധര്‍ണ്ണ അവസാനിപ്പിച്ചെന്ന് മമത ബാനര്‍ജി
ഞായറാഴ്ച്ച ആരംഭിച്ച സമരം മമത അവസാനിപ്പിച്ചു. സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയാണ് ഉണ്ടായതെന്നും അതിനാല്‍ ധര്‍ണ അവസാനിപ്പിക്കുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു.
സി.ബി.ഐ. നല്‍കിയ ഹരജിയില്‍ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാന്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കാമെന്ന് സുപ്രീം കോടതി ഉറപ്പ് നല്‍കിയിരുന്നു.
കമ്മീഷണര്‍ സി.ബി.ഐ ക്ക് മുന്നില്‍ ഹാജരാകണം എന്നാല്‍ കമ്മീഷണറെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.