രജനികാന്ത് മഹാനായ നടനാണ്. അദ്ദേഹം ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവകള്‍ വളരെയധികമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഈ അവാര്‍ഡ് നല്‍കാന്‍ വളരെ വൈകിപ്പോയെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ താന്‍ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.എഫ്.എഫ്.ഐയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റ് പരിശോധിച്ചു. അതില്‍ അഞ്ചാറ് ചിത്രങ്ങള്‍ കാണാന്‍ തീരുമാനിച്ചിട്ടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐ.എഫ്.എഫ്.ഐ ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ മികച്ചതാവുന്നുണ്ട്. ഫെസ്റ്റിവെലില്‍ സംഭവിക്കുന്ന പുതിയ മാറ്റങ്ങള്‍ നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്തുദിവസം നീളുന്ന ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കഴിഞ്ഞദിവസമാണ് തുടക്കമായത്. മേളയുടെ ഉദ്ഘാടന ചടങ്ങില്‍ രജനികാന്തിനെ സെന്റനറി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് രജനികാന്തിന് പുരസ്‌കാരം നല്‍കിയത്.
ചടങ്ങില്‍ വിശിഷ്ടാതിഥികളായി രവീണ ടണ്ടന്‍, അനുപം ഖേര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.