Advertisement
Film News
സെന്‍സറിങ് പൂര്‍ത്തിയായി, ലിയോയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 04, 02:19 pm
Wednesday, 4th October 2023, 7:49 pm

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി വിജയ് ചിത്രം ലിയോയുടെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് യു/എ സെര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. റിലീസ് ചെയ്ത രണ്ടു ലിറിക് വീഡിയോയും പ്രേക്ഷകരില്‍ തരംഗമായി മാറിക്കഴിഞ്ഞ ശേഷം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ നാളെ പ്രേക്ഷകരിലേക്കെത്തും. ലിയോ ഒക്ടോബര്‍ 19 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Censoring done, U/A certificate for Leo