സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍ 2. ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ 1996ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.
ആദ്യ ഭാഗത്തെക്കാള്‍ വലിയ ബജറ്റിലും കാസ്റ്റിലുമാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. രണ്ടാം ഭാഗത്തോടൊപ്പം മൂന്നാം ഭാഗത്തിന്റെയും ചിത്രീകരണം കഴിഞ്ഞെന്നും അടുത്ത വര്‍ഷം ഇന്ത്യന്‍ 3 തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ഈ വരുന്ന 12ന് ചിത്രം റിലീസ് ആവാനിരിക്കെ ചിത്രത്തിൽ കത്രിക വെച്ചിരിക്കുകയാണ് സെൻസർ ബോർഡ്. റിലീസിന് മുന്നോടിയായി U/A സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ചിത്രത്തിന് നൽകിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ പ്രധാനപ്പെട്ട അഞ്ചു മാറ്റങ്ങൾ വരുത്തികൊണ്ടാണ് U/A സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത്.
പുകവലി മുന്നറിയിപ്പിന്റെ വലിപ്പം കൂട്ടി വെളുത്ത പശ്ചാത്തലത്തിൽ കറുത്ത അക്ഷരത്തിലാക്കണമെന്നാണ് ഒന്നാമത്തെ നിർദേശം. രണ്ടാമതായി സിനിമയിലെ പ്രയോഗങ്ങളായ കൈക്കൂലി ചന്ത, ഡേർട്ടി ഇന്ത്യൻ എന്നിങ്ങനെയുള്ള വാക്കുകളും ചില അശ്ലീല വാക്കുകളും സീനുകളിൽ നിന്ന് ഒഴിവാക്കുക എന്നുള്ളതാണ്. അതോടൊപ്പം തന്നെ പകർപ്പവകാശമുള്ള ഉള്ളടക്കം ഉപയോഗിക്കുന്നതിന് എൻ.ഒ.സി നൽകണമെന്നും അണിയറ പ്രവർത്തകർക്ക് നിർദേശമുണ്ട്.
അതേസമയം വർഷങ്ങൾക്കിപ്പുറം സേനാപതി വീണ്ടും ബോക്സ് ഓഫീസ് ഭരിക്കാൻ എത്തുമ്പോൾ പ്രേക്ഷകർ ആവേഷത്തിലാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്ന ചിത്രത്തിൽ സിദ്ധാർഥ്, കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, എസ്.ജെ.സൂര്യ, ബോബി സിംഹ, തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
അന്തരിച്ച മഹാനടന്‍ നെടുമുടി വേണുവും ഇന്ത്യന്‍ 2വിന്റെ ഭാഗമാകുന്നുണ്ട്. ആദ്യ ഭാഗത്തില്‍ മികച്ച കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിച്ചിരുന്നു. ചിത്രീകരണത്തിനിടെയാണ് നെടുമുടി വേണു അന്തരിച്ചത്. താരത്തിന്റെ ബാക്കി സീനുകള്‍ മറ്റൊരു ആര്‍ട്ടിസ്റ്റിനെ വെച്ച് ഷൂട്ട് ചെയ്യുകയും എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നെടുമുടി വേണുവിനെ പുനഃസൃഷ്ടിച്ചതും വാർത്തയായിരുന്നു.
Content Highlight: Censor Board with instructions for Indian 2 Before Release