| Friday, 13th February 2015, 6:09 pm

സിനിമയില്‍ ഇനി തെറി പറയാന്‍ പാടില്ല : സെന്‍സര്‍ ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സിനിമകളില്‍ ഇനി തെറി പറയാന്‍ പാടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്. അത്തരം സംഭാഷണങ്ങള്‍  ഒഴിവാക്കുകയോ അല്ലെങ്കില്‍ അതിനു പകരം ബീപ്പ് ശബ്ദം ഉപയോഗിക്കുകയോ ചെയ്യാം എന്നാണ് നിര്‍ദ്ദേശം. ഇതുമായ ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങലടങ്ങിയ നോട്ടീസ് എല്ലാ ചലച്ചിത്രനിര്‍മ്മാതാക്കള്‍ക്കും പ്രാദേശിക സെന്‍സര്‍ ബോര്‍ഡ് ഘടകങ്ങള്‍ക്കും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ കൈമാറി.

നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള പതിമൂന്നോളം ഇംഗ്ലീഷ് തെറിവാക്കുകളുടെയും പതിനഞ്ചോളം ഹിന്ദി തെറിവാക്കുകളുടെയും ഒരു പട്ടികയും ഈ നോട്ടീസിനൊപ്പമുണ്ട്. ഇവാക്കുകളുടെ പ്രാദേശിക പ്രയോഗങ്ങള്‍ക്കും വിലക്കുണ്ട്.

സമീപ കാലത്ത് മലയാളത്തിലും മറ്റുമായി ഇറങ്ങുന്ന ന്യൂ ജനറേഷന്‍ എന്ന ഗണത്തില്‍ പൊതുവെ ഉള്‍പ്പെടുത്താറുള്ള സിനിമകളിലെല്ലാം തന്നെ തെറിവാക്കുകള്‍ സാധാരമായി കാണാറുള്ളതാണ്. ഇനിയിപ്പോ ലിസ്റ്റിലില്ലാത്ത വല്ല പുതിയ തെറിയും കണ്ടു പിടിക്കേണ്ടി വരും സിനിമാക്കാര്‍.

We use cookies to give you the best possible experience. Learn more