മാഡ്രിഡ്: സെല്‍റ്റ ദി വിഗോയ്‌ക്കെതിരെ ബാഴ്‌സലോണയ്ക്ക് സമനില. എസ്റ്റാഡിയോ ദി ബലായിദോസില്‍ നടന്ന പോരാട്ടത്തില്‍ 2-2 നായിരുന്നു ബാഴ്‌സലോണയെ സെല്‍റ്റ ദി വിഗോ സമനിലയില്‍ തളച്ചത്. മെസിയും സുവാരസും പുറത്തിരുന്ന മത്സരത്തില്‍ 36ാം മിനുട്ടില്‍ ഡെംബാലെയും 64 -ാം മിനുട്ടില്‍ പാചോയുമാണ് ബാഴ്‌സലോണ യ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.
? #CeltaBarça
More pics ➡ https://t.co/AB0zY35M6a pic.twitter.com/CAIf4SPdHt— FC Barcelona (@FCBarcelona) April 18, 2018
മത്സരത്തില്‍ രണ്ട് തവണ പിറകില്‍ പോയ ശേഷമാണ് സെല്‍റ്റ സമനില പിടിച്ചത്. 45ാം മിനുട്ടില്‍ ജോണിയും 82ാം മിനുട്ടില്‍ ആസ്പാസുമാണ് സെല്‍റ്റ ദി വിഗോയുടെ സമനിലഗോളുകള്‍ നേടിയത്.
Iago Aspas scored the equalizer with his hand. [@Barcelona_M21 ] pic.twitter.com/kXZ2a0Tuf1
— Messi”s Universe (@SATerritory) April 17, 2018
Read Also : പാണ്ഡ്യയുടെ പവര്‍ ത്രോ കൊണ്ട് പുളഞ്ഞ് ഇഷാന്‍ കിഷാന്‍; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; പകരം ഗ്ലൗ അണിയാനെത്തിയത് ആദ്യത്യ താരെ; വീഡിയോ
അതേസമയം മറ്റൊരു മത്സരത്തില്‍ സ്പര്‍സ് ബ്രൈറ്റണ്‍ മത്സരവും സമനിലയില്‍ കലാശിച്ചു. ബ്രൈറ്റണ്‍ ഹോവ് ആല്‍ബിയണിയില്‍ വെച്ച് നടന്ന മത്സരത്തില്‍ 1-1 നാണ് ബ്രൈറ്റണ്‍ സ്പര്‍സിനെ തളച്ചത്. 48ാം മിനുട്ടില്‍ ഹാരി കെയിനിലൂടെ ടോട്ടന്‍ഹാല്‍ ലീഡെടുത്തിരുന്നെങ്കിലും 2 മിനുട്ടിനകം തന്നെ പെനാള്‍ട്ടിയിലൂടെ പാസ്‌കല്‍ ഗ്രോസ് ബ്രൈറ്റണ് സമനില നേടിക്കൊടുക്കുകയായിരുന്നു. ഇതോടെ വിജയം കൊയത് ലിവര്‍പൂളിനെ മറികടന്ന് മൂന്നാമതെത്താം എന്ന സ്പര്‍സിന്റെ സ്വപനത്തിന് ബ്രൈറ്റണ്‍ കൊടുത്ത തിരിച്ചടിയായി.
GOOOOOOAL: 10-man @FCBarcelona can”t contain goal-guzzler @aspas10 who sends Balaidos into raptures with the equalizer! #CeltaBarca pic.twitter.com/ABD7AIW0a8
— beIN SPORTS USA (@beINSPORTSUSA) April 17, 2018
സമനിലയോടെ 68 പോയന്റാണ് ടോട്ടന്‍ഹാമിനുള്ളത്. ലിവര്‍പൂളിന് 2 പോയന്റും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 3 പോയന്റും പിറകില്‍. ടോട്ടന്‍ഹാം സമനില വഴങ്ങിയതോടെ ചെല്‍സിക്ക് വീണ്ടും ചാമ്പ്യന്‍സ് ലീഗ് യോഗ്യത എന്ന നേരിയ പ്രതീക്ഷ വന്നു.
? The manager and players react to #CeltaBarça… ?? pic.twitter.com/wHzRbIGEG5
— FC Barcelona (@FCBarcelona) April 17, 2018