സെല്‍ക്കോണ്‍ A119Q പുറത്തിറങ്ങി: വില 12,499
Big Buy
സെല്‍ക്കോണ്‍ A119Q പുറത്തിറങ്ങി: വില 12,499
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th May 2013, 1:12 pm

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് കോഡ് കോര്‍ പ്രൊസസറുമായെത്തുന്ന കമ്പനികളില്‍ നിന്നും തികച്ച വ്യത്യസ്ത അവകാശപ്പെട്ട സെല്‍കോണ്‍ A119Q  HD പുറത്തിറക്കി. []

12,499 രൂപയാണ് സെല്‍കോണ്‍ A119Q  HD ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റിലെ വില.  5 ഇഞ്ച് ഡിസ്‌പ്ലേയും 720*1280 പിക്‌സല്‍ റെസല്യൂഷനുമാണ് സെല്‍കോണ്‍ A119Q  HD യുടെ പ്രധാനപ്രത്യേകത 1.2GHz കോഡ് കോര്‍ മീഡിയ ടെക്  MT6589 പ്രൊസസറും പവര്‍ VR SGX 544MP2 GPU സംവിധാനവും ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്.

സെല്‍കോണ്‍ A119Q  HDയില്‍ 1 GB റാമും 4 GB ഇന്റേണല്‍ മെമ്മറിയുമുണ്ട്. മൈക്രോ എസ് ഡി കാര്‍ഡ് വഴി 32 GB മെമ്മറി വരെ ഉപയോഗിക്കാനും സാധിക്കും. സെല്‍കോണ്‍ A119Q  HDയുടേത് ഡ്യൂല്‍ സിം കപ്പാസിറ്റിയാണ്.

12 മെഗാപിക്‌സല്‍ ക്യാമറയും 3 മെഗാപിക്‌സലില്‍ മുന്‍വശത്തെ ക്യാമറയും ഒരുക്കിയിട്ടുണ്ട്. 2,100mAh ബാറ്ററിയാണ് A119Q  HDയില്‍ ഉപയോഗിച്ചിരിക്കുന്നത്. 3G സിസ്റ്റവും, വൈ ഫൈ 802.11 b/g/n, ഉം ബ്ലൂടൂത്ത്  4.0  A-G-PS ഉമാണ്.

സെല്‍കോണ്‍ A119Q  HD സ്മാര്‍ട് ഫോണ്‍ വാങ്ങുന്നതിനൊപ്പം തന്നെ 1,500 രൂപ വലിമതിക്കുന്ന ഫ്രീ കവറും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.

മൈക്രോ മാക്‌സ് കാന്‍വാസ് HDയോടാവും സെല്‍കോണ്‍ A119Q  HD വിപണിയില്‍ പ്രധാനമായും കിടപിടിക്കേണ്ടി വരിക. 14, 499 രൂപയായിരുന്നു ഇതിന്റെ വില.