മമ്മൂട്ടി സുല്‍ഫത്ത്
1979ലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹം നടക്കുന്നത്. അതായത് മമ്മൂട്ടി തന്റെ സിനിമാ ജീവിതം ആരംഭിച്ച വര്‍ഷം. അറേഞ്ച്ഡ് വിവാഹം തന്നെയായിരുന്നു. തന്റെ ഏറ്റവും നല്ല പെണ്‍സുഹൃത്ത് സുല്‍ഫത്ത് തന്നെയാണെന്ന് മമ്മുട്ടി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സിനിമാരംഗത്തെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്നവിധം പൂര്‍ണാര്‍ത്ഥത്തില്‍ ഒരു നല്ല കുടുംബസ്ഥനുാണ് മമ്മൂട്ടി. തനിക്ക് സ്ഥിരത നല്‍കിയത് വിവാഹമാണെന്ന് മമ്മൂട്ടി ഏപ്പോഴും പറയാറുണ്ട്. മമ്മൂട്ടിക്കും സുല്‍ഫത്തിനും രണ്ട് കുട്ടികളാണുള്ളത്. മകള്‍ സുറുമി. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഡോക്ടര്‍ മുഹമ്മദ് റെഹാന്‍ സയീദ് ആണ് സുറുമിയുടെ ഭര്‍ത്താവ്. ഇവര്‍ ബാംഗ്ലൂരിലാണ് സ്ഥിരതാമസം. മകന്‍ ദുല്‍ഖര്‍സല്‍മാന്‍ ചെന്നൈ സ്വദേശിയായ ആര്‍ക്കിട്ടെക്റ്റ് അമാല്‍ സുഫിയയെ ആണ് വിവാഹം ചെയ്തിരിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു
ദുല്‍ഖര്‍ സല്‍മാന്‍ അമാല്‍ സൂഫിയ
പിതാവ് മമ്മൂട്ടിയെ പോലെതന്നെ ദുല്‍ഖര്‍ സല്‍മാന്റേതും അറേഞ്ച്ഡ് വിവാഹം തന്നെയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള ആര്‍ക്കിടെക്റ്റ് അമാല്‍ സൂഫിയയെ ആണ് ദുല്‍ഖര്‍ വിവാഹം ചെയ്തിരിക്കുന്നത്. 2011ലായിരുന്നു ഇവരുടെ വിവാഹം. അതായത് ദുല്‍ഖര്‍ സിനിമയില്‍ വരുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്. മലയാളത്തിലെ വന്‍ താരനിരയുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. തനിക്ക് ഏറ്റവും നല്ല പിന്തുണയും നല്ല സുഹൃത്തുമാണ് അമാല്‍ എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയാറുണ്ട്. ഭാര്യക്കൊപ്പമുള്ള ചിത്രങ്ങള്‍ പലപ്പോഴായി ദുല്‍ഖര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
അടുത്ത പേജില്‍ തുടരുന്നു
മോഹന്‍ലാല്‍ സുചിത്ര ബാലാജി
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വിവാഹം ചെയ്തിരിക്കുന്നത് തമിഴ് ചലച്ചിത്രനടനും നിര്‍മ്മാതാവുമായ കെ ബാലാജിയുടെ മകള്‍ സുചിത്ര ബാലാജിയെയാണ്. 1988ലായിരുന്നു വിവാഹം. മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് സുചിത്ര തനിക്ക് നിരവധി കാര്‍ഡുകള്‍ അയക്കാറുണ്ടായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇവരുടെ ജാതകം ആദ്യം യോജിച്ചിരുന്നില്ലെന്നും പിന്നീട് അത് ജോത്സ്യന് തെറ്റുപറ്റിയതാണെന്ന് മനസ്സിലാക്കുകയായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുകയുണ്ടായി. രണ്ട് മക്കള്‍ക്കൊപ്പം സന്തുഷ്ടമായ ജീവിതമാണ് ഇവര്‍ നയിക്കുന്നത്. ഇവരുടെ മകന്‍ പ്രണവ് മോഹന്‍ലാല്‍ കമല്‍ഹാസന്റെ പാപനാശം എന്ന ചിത്രത്തില്‍ ജീത്തു ജോസഫിന്റെ സഹസംവിധാനകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മകള്‍ വിസ്മയ മോഹന്‍ലാല്‍.
അടുത്ത പേജില്‍ തുടരുന്നു
പത്മപ്രിയ ജാസ്മിന്‍ ഷാ
ഗുജറാത്ത് സ്വദേശിയായ ജാസ്മിന്‍ ഷായെയാണ് നടി പത്മപ്രിയ വിവാഹം ചെയ്തിരിക്കുന്നത്. അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബിന്റെ പോളിസി ഹെഡ് ആയി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം. 2014ലാണ് ഇവര്‍ വിവാഹിതരായത്. അമേരിക്കിയില്‍ ബിരുദാനന്ദര ബിരുദം പൂര്‍ത്തീകരിക്കുന്ന അവസരത്തിലാണ് ഇവര്‍ കണ്ടുമുട്ടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അടുത്ത പേജില്‍ തുടരുന്നു
കുഞ്ചാക്കോ ബോബന്‍ പ്രിയ ആന്‍ സാമുവല്‍
പ്രിയതാരം കുഞ്ചാക്കോ ബോബന്‍ പ്രിയ ആന്‍ സാമുവലിനെയാണ് വിവാഹം ചെയ്തത്. 2005ലായിരുന്നു വിവാഹം. 2014ല്‍ വ്യത്യസ്തമായ രീതിയിലാണ് ഇവര്‍ തങ്ങളുടെ ഒമ്പതാം വാര്‍ഷികം ആഘോഷിച്ചത്. കുസുമഗിരി ആശുപത്രിയിലെ ഓട്ടിസം ബാധിച്ച കുട്ടികളുമായാണ് ഇവര്‍ തങ്ങളുടെ വിവാഹവാര്‍ഷിക ദിനം പങ്കുവെച്ചത്.
അടുത്ത പേജില്‍ തുടരുന്നു
സുരേഷ് ഗോപി രാധിക നായര്‍
ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി വിവാഹതനായത് 1990ലാണ്. മലയാളത്തിലെ പഴയകാല നടി ആറന്മുളപൊന്നമ്മയുടെ പേരമകള്‍ രാധിക നായരാണ് ഭാര്യ. അഞ്ച് മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. മകന്‍ ഗോകുല്‍ സുരേഷ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്. ഭാഗ്യ, ഭവന, ഗോകുല്‍, മാധവ്, ലക്ഷ്മി എന്നിവരാണ് മറ്റുള്ളവര്‍
അടുത്ത പേജില്‍ തുടരുന്നു
നവ്യനായര്‍ സന്തോഷ് മേനോന്‍
നര്‍ത്തകിയും നടിയുമായ നവ്യാനായര്‍ വിവാഹം ചെയ്തിരിക്കുന്നത് വ്യവസായിയായ സന്തോഷ് മേനോനെയാണ്. 2010ലായിരുന്നു വിവാഹം. ഇവര്‍ മുംബൈയിലാണ് സ്ഥിരതാമസം. നന്ദനം എന്ന ചിത്രത്തിന് സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ നടിയാണ് നവ്യ. ഈ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. സായ് കൃഷ്ണ എന്നാണ് പേര്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2012ല് പുറത്തിറങ്ങിയ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരുവ് നടത്ത് നവ്യ. ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലും മറ്റും സാന്നിധ്യമറിയിച്ച് വരികയാണ്.
അടുത്ത പേജില്‍ തുടരുന്നു
ശ്വേത മേനോന്‍ ശ്രീവത്സന്‍ മേനോന്‍
തൃശൂര്‍ സ്വദേശിയും മുംബൈയില്‍ സ്ഥിരതാമസക്കാരനുമായ ശ്രീവത്സന്‍ മേനോനെയാണ് ശ്വേതമേനോന്‍ വിവാഹം ചെയ്തിരിക്കുന്നത്. 2011ലായിരുന്നു വിവാഹം. 2012ല്‍ ഇവര്‍ക്ക് ഒരു മകള്‍ പിറന്നു സബൈയ്‌ന. സബൈയ്‌നയുടെ ജനനം മലയാളത്തിലെ കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി ചിത്രീകരിക്കുകയും അത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, സാള്‍ട്ട് ആന്റ് പെപ്പര്‍ എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ള നടിയാണ് ശ്വേത മേനോന്‍.
അടുത്ത പേജില്‍ തുടരുന്നു
പൃഥ്വിരാജ് സുപ്രിയമേനോന്‍
മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയായ സുപ്രിയ മേനോനെയാണ് പൃഥ്വിരാജ് വിവാഹം ചെയ്തത്. 2011ല്‍ പാലക്കാട് വെച്ചായിരുന്നു വിവാഹം. തീര്‍ത്തും സ്വകാര്യമായൊരു ചടങ്ങായിരുന്നു ഇത്. ബിബിസിയിലെ റിപ്പോര്‍ട്ടറായിരുന്നു സുപ്രിയ. വിവാഹ ശേഷമാണ് പൃഥ്വിരാജ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രള്‍ക്കായി ഹിന്ദി കൈകാര്യം ചെയ്യാന്‍ പൃഥ്വിയെ ഭാര്യ ഏറെ സഹായിച്ചിട്ടുണ്ട്. 2014ലാണ് ഈ ദമ്പതികള്‍ക്ക് ഒരു മകള്‍ പിറന്നത്. അലംകൃത മേനോന്‍ പൃഥിരാജ് ന്നൊണ് മകള്‍ക്ക് പേരിട്ടത്.