ഇസ്താബൂള്‍: തുര്‍ക്കിയിലെ പ്രശസ്ത സ്മാരകമായിരുന്ന ഹയ സോഫിയയിലെ പ്രശസ്ത പൂച്ച ഗ്ലി അസുഖം ബാധിച്ച് ചികിത്സയില്‍. ഗ്ലിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഇക്കാര്യം അറിയിച്ചത്. ഗ്ലീക്ക് നിലവില്‍ ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കാനില്ലെന്നും താല്‍ക്കാലികമായി പ്രത്യേകം താമസിപ്പിച്ചിരിക്കുകയാണെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.
ഹയ സോഫിയയിലെ സെലിബ്രറ്റി പൂച്ചയായ ഗ്ലിയെ നിലവില്‍ 103,000 പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഹയ സോഫിയ മ്യൂസിയം ആയിരുന്നു സമയത്ത് ഇവിടെ വന്നിരുന്നു വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു ഈ പൂച്ച. ഹയ സോഫിയയിലാണ് ഈ പൂച്ച ജനിച്ചതും വളര്‍ന്നതും. 2009 ല്‍ മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഹയ സോഫിയ സന്ദര്‍ശനത്തിനിടയില്‍ ഗ്ലിയോടൊപ്പം ഫോട്ടോ എടുത്തിരുന്നു.
ഹയ സോഫിയ മുസ്‌ലിം ആരാധനാലയമാക്കിയതിനു പിന്നാലെ ഗ്ലിയുടെ ഭാവി സംബന്ധിച്ച് പലയിടത്തു നിന്നും ചോദ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഗ്ലിയെ ഹയ സോഫിയയില്‍ തന്നെ പാര്‍പ്പിക്കും എന്നായിരുന്നു അന്ന് അധികൃതര്‍ വ്യക്തമാക്കിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ