തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടുകള്‍ വാങ്ങിയ സി.ഡി.പി.ക്യു കമ്പനിക്ക് എസ്.എന്‍.സി ലാവ്‌ലിനില്‍ നിക്ഷേപമുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബോണ്ടു വാങ്ങിയ കമ്പനിക്ക് ലാവലിന്‍ ബന്ധമുണ്ടെന്ന് കരുതി ഇടപാടില്‍ അപകാതയുണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു.
സി.ഡി.പി.ക്യുവിന് ഇന്ത്യയില്‍തന്നെ പല കമ്പനികളിലും നിക്ഷേപമുണ്ടല്ലോ ? ആ നിക്ഷേപത്തെയെല്ലാം കോണ്‍ഗ്രസ് വിമര്‍ശിക്കാത്തത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും വിശദീകരിക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ കിഫ്ബി വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
ലാവ്‌ലിനില്‍ സി.ഡി.പി.ക്യുവിന് നിക്ഷേപമില്ലെന്നായിരുന്നു കോടിയേരി ശനിയാഴ്ച പറഞ്ഞിരുന്നത്.
കിഫ്ബി മസാല ബോണ്ടില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ലാവ്ലിന്‍ കമ്പനിയുമായി സി.ഡി.പി ക്യൂ വിന് ബന്ധമില്ലെന്ന നിലപാട് പൊളിഞ്ഞെന്നും ഉയര്‍ന്ന പലിശ നല്‍കിയാണ് മസാലബോണ്ട് സി.ഡി.പി.ക്യൂ വാങ്ങിയതെന്നും 2150 കോടിയുടെ ബോണ്ട് ആര് വാങ്ങിയെന്ന് വെളിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.
എന്നാല്‍, സിഡിപിക്യു കാനഡ സര്‍ക്കാര്‍ കമ്പനിയാണെന്നും സര്‍ക്കാര്‍ സ്ഥാപനമായ സിഡിപിക്യുവില്‍ ലാവലിനടക്കം ഒരു കമ്പനിക്കും ഉടമസ്ഥാവകാശമില്ലെന്നും കിഫ്ബി സി.ഇ.ഒ ഡോ. കെ.എം എബ്രഹാം വിശദീകരിച്ചിരുന്നു.