ന്യൂദല്‍ഹി: ഹരിയാനയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ‘ലവ് ജിഹാദ്’ പരിശോധിക്കുന്നതിനായി നിയമനിര്‍മ്മാണത്തിന് തയ്യാറെടുക്കുമ്പോള്‍ വിയോജിപ്പിച്ച് പ്രകടിപ്പിച്ച് പ്രധാന സഖ്യകക്ഷിയായ ജെ.ജെ.പി.
”ലവ് ജിഹാദ്” എന്ന പദം താന്‍ അംഗീകരിക്കുന്നില്ലെന്നാണ് ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത് ചൗതാല പറഞ്ഞത്. എന്‍.ഡി.ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ലവ് ജിഹാദ്’ എന്ന ഈ പദത്തോട് എനിക്ക് യോജിപ്പില്ല. നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനം പരിശോധിക്കുന്നതിനായി ഞങ്ങള്‍ക്ക് പ്രത്യേകമായി ഒരു നിയമം വേണം, ഞങ്ങള്‍ അതിനെ പിന്തുണയ്ക്കും. ആരെങ്കിലും സ്വമേധയാല്‍ മത പരിവര്‍ത്തനം ചെയ്ത് മറ്റൊരു വിശ്വാസത്തിലുള്ള പങ്കാളിയയെ വിവാഹം കഴിച്ചാല്‍ ഞങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ല, ‘ ദുഷ്യന്ത് ചൗതാല പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ‘മത സ്വാതന്ത്ര്യ’ നിയമം ഉണ്ടാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി സര്‍ക്കാരുകള്‍. ഗുജറാത്തില്‍ ‘ലവ് ജിഹാദി’നെതിരെ നിയമം കൊണ്ടുവരുമെന്നാണ് സംസ്ഥാന ആഭ്യന്തരമന്ത്രി പറഞ്ഞത്.
ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ യു.പിയിലേതു പോലെ ‘ലവ് ജിഹാദി’നെതിരെ നിയമം കൊണ്ടുവരുമെന്ന് യോഗി ആദിഥ്യ നാഥ് സൂചന നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights:Don’t Agree With ‘Love Jihad’ Term”: Ally As BJP In Haryana Plans Law