സ്വാമി പ്രകാശാന്ദയും സ്വാമി ഗുരുപ്രസാദും ശക്തമായ ഭാഷയിലാണ് പൊലീസിനെ വിമര്‍ശിച്ചത്. ആക്രമികളെ സംരക്ഷിക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.
ഇത് അഞ്ചാം തവണയാണ് മന്ദിരം ആക്രമിക്കപ്പെടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇത്തവണ ആക്രമണദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു. മന്ദിരത്തിന്റെ ചില്ലുകൂട് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. പ്രതിമയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീഡിയോ ദൃശ്യത്തില്‍ ആക്രമിയുടെ മുഖം വ്യക്തമല്ല. ഏറെ നേരം പരിസരം നിരീക്ഷിച്ച ആക്രമി തന്റെ കൈ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞതിന് ശേഷമാണ് മന്ദിരത്തിന്റെ ചില്ലുകൂടം എറിഞ്ഞുടക്കുന്നത്.