കടപ്പാട്- ഇന്ത്യ ടുഡേ
ബംഗലൂരൂ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുത്തു. സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെയാണ് ഹെല്‍മറ്റ് ധരിച്ച അക്രമിയുടെ ചിത്രം ലഭ്യമായതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക സംഘം കൊലപാതകികളുടേതെന്ന് സംശയിക്കുന്ന മൂന്നുപേരുടെ രേഖാ ചിത്രം പുറത്തുവിട്ടതിനു പിന്നാലെയാണ് സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിരിക്കുന്നത്.
സെപ്തംബര്‍ മാസം അഞ്ചാം തിയതിയാണ് ലങ്കേഷ് പത്രികയുടെ എഡിറ്ററും കടുത്ത സംഘപരിവാര്‍ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ശക്തമായ പ്രതിഷേധമാണ് ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ രാജ്യമെങ്ങും അലയടിച്ചത്.
സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകരായ ധബോല്‍ക്കര്‍-കല്‍ബുര്‍ഗി-പന്‍സാരെയെപ്പോലെ തന്നെ സംഘപരിവാറിന്റെയും തീവ്ര ഹിന്ദുത്വവാദികളുടെയും നിരന്തര വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്.