| Saturday, 2nd December 2023, 11:44 pm

നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം; നാല് സംസ്ഥാനങ്ങളില്‍ നിരീക്ഷകരെ നിയമിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഞായറാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന നാല് സംസ്ഥാനങ്ങളിലെ നിയസഭാ കക്ഷി യോഗങ്ങള്‍ ഏകോപിപ്പിക്കാന്‍ നിരീക്ഷകരെ നിയമിച്ച് കോണ്‍ഗ്രസ് .

രാജസ്ഥാനില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, മധു സൂദന്‍ മിസ്ത്രി, മുകുള്‍ വാസ്‌നിക്, ഷക്കീല്‍ അഹമ്മദ് എന്നിവരെ പാര്‍ട്ടി എ.ഐ.സി.സി നിരീക്ഷകരായി നിയമിച്ചതായി പ്രസ്താവന ഇറക്കി.

തെലങ്കാനയില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, ദീപ ദാസ്, മുന്‍ഷി അജോയ് കുമാര്‍, കെ.മുരളീധരന്‍, കെ.ജെ ജോര്‍ജ് എന്നിവരെ നിരീഷകരായി നിയമിച്ചു.

ഛത്തീസ്ഗഢിലേക്ക് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍, രമേശ് ചെന്നിത്തല, പ്രീതം സിങ് എന്നിവരെയും മധ്യപ്രദേശില്‍ പാര്‍ട്ടി നേതാക്കളായ അതിര്‍ രഞ്ജന്‍ ചൗധരി, പൃഥ്വിരാജ് ചവാന്‍, രാജീവ് ശുക്ല, ചന്ദ്രകാന്ത് ഹന്ദോരെ എന്നിവരെയും നിയമിച്ചു.

അതത് സംസ്ഥാനങ്ങളിലെ ജനറല്‍ സെക്രട്ടറിമാരും മറ്റു ചുമതലയുള്ളവരും നിരീക്ഷികരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.

മധ്യപ്രദേശ് ഛത്തീസ്ഗഢ് രാജസ്ഥാന്‍ തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഞായറാഴ്ച നടക്കും മിസോറാമിലേത് തിങ്കളാഴ്ചയാണ്.

content highlight : Congress appoints observers to four states on eve of election results

Latest Stories

We use cookies to give you the best possible experience. Learn more