| Sunday, 19th February 2023, 6:01 pm

സി.സി.എല്‍, ആദ്യ സ്‌പെല്ലില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റായ്പൂര്‍: സെലിബ്രിറ്റ് ക്രിക്കറ്റില്‍ തെലുങ്ക് വാരിയേഴ്‌സുമായുള്ള മത്സരത്തിലെ ആദ്യ സ്‌പെല്ലില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. 10 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുക്കാനേ കേരളത്തിനായുള്ളൂ.

കേരളത്തിനായി ബാറ്റിങ് ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ ഉണ്ണി മുകുന്ദന്‍ ഒരു റണ്‍സെടുത്ത് പുറത്തായി. 4 ബോളുകള്‍ നേരിട്ട താരം പ്രിന്‍സിന്റെ രണ്ടാം ഓവറില്‍ രഘുവിന് ക്യാച്ച് നല്‍കി പവലിയനിലേക്ക് മടങ്ങുകയാരുന്നു.

തുടര്‍ന്ന് ക്രീസിലെത്തിയ മറ്റു താരങ്ങളും ക്യാപ്റ്റന്റെ പാത പിന്‍പറ്റിയതോടെ ആദ്യ ഇന്നിങ്‌സിന്റെ കാര്യത്തിലും പ്രതീക്ഷ അസ്തമിച്ചു.. 19 ബോളില്‍ 38 റണ്‍സെടുത്ത രാജീവ് പിള്ളയാണ് കേരള നിരയില്‍ കുറച്ചെങ്കിലും പിടിച്ചു നിന്നത്.

കുഞ്ചാക്കോ ബോബന് പകരം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ഉണ്ണി മുകുന്ദന്റെ തീരുമാനങ്ങള്‍ ആദ്യം തന്നെ പാളുന്ന കാഴ്ച്ചയാണ് കളിയിലുട നീളം കാണാനായത്. ടോസ് നേടിയ കേരള ക്യാപ്റ്റന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ച് ബോളിങ്ങിന് അനുയോജ്യമാണെന്നായിരുന്നു ഉണ്ണി ഇതിന് കാരണമായി പറഞ്ഞത്.

എന്നാല്‍ ആദ്യ സ്‌പെല്ലില്‍ ബാറ്റിങിനിറങ്ങിയ തെലുങ്ക് വാരിയേഴ്‌സ് ഓപ്പണിങ് നിര കേരള ബൗളര്‍മാരെ നിലം തൊടീച്ചില്ല. ആദ്യ വിക്കറ്റില്‍ തന്നെ അഖില്‍ അക്കിനേനി 30 പന്തില്‍ 91 റണ്‍സും പ്രിന്‍സ് 23 പന്തില്‍ 45 റണ്‍സും അടിച്ചെടുത്തു. 10 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് തെലുങ്ക് നിര അടിച്ചെടുത്തത്.

കേരളത്തിന്റെ വിവേക് ഗോപന്‍ രണ്ട് 31 ഓവറില്‍ 41 റണ്‍സും, ഉണ്ണി മുകുന്ദന്‍ ആറ് ഓവറില്‍ 45 റണ്‍സും വഴങ്ങി. വിനു മോഹന്‍ ഒരോവറില്‍ 14 റണ്‍സും വഴങ്ങി. അതേ സമയം രണ്ട് സ്‌പെല്ലുകളായാണ് മത്സരം നടക്കുന്നത്. രണ്ടാം സ്‌പെല്ലില്‍ കേരളം 1 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയിലാണ്.

Content Highlint: ccl update kerala failed to score in first spell

We use cookies to give you the best possible experience. Learn more