| Sunday, 7th February 2016, 7:52 pm

സി.സി.എല്‍: കേരള സ്‌ട്രൈക്കേഴ്‌സിന് മുന്നില്‍ ചൈന്നെ റൈനോസ് മുട്ടുമടക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ് : സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ഏഴു വിക്കറ്റിനു ചെന്നൈ റൈനോസിനെ പരാജയപ്പെടുത്തി. ചെന്നൈ ഉയര്‍ത്തിയ 156 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 കേരള സ്‌ട്രൈക്കേഴ്‌സ് മറികടക്കുകയായിരുന്നു. 33 പന്തില്‍ നിന്ന് 68 റണ്‍സും 29 റണ്‍സിന് അഞ്ചു വിക്കറ്റുമെടുത്ത അരുണ്‍ ബെന്നിയാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ വിജയശില്‍പ്പി. ഇതോടെ കേരള സ്‌ട്രൈക്കേഴ്‌സിന്റെ സെമി സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

നിരാശയോടെയാണ് കേരളത്തിന്റെ ഇന്നത്തെ കളി ആരംഭിച്ചത്. അവസാന നിമിഷത്തില്‍ ചെന്നൈ നല്‍കിയ കത്തിനെ തുടര്‍ന്ന് സ്‌ട്രൈക്കേഴ്‌സിന് ഏറെ പ്രതീക്ഷയുള്ള താരമായ മദന്‍ മോഹനെ കളിയില്‍ നിന്നും പുറത്താക്കേണ്ടി വന്നു. കളി തുടങ്ങുന്നതിനു 15 മിനിറ്റ് മുന്‍പാണ് മദന്‍ മോഹനുള്ള നിരോധനം കൊണ്ടുവന്നത്.എന്നാല്‍ കനത്ത മറുപടിയാണ് കേരളം ചെന്നൈയ്ക്ക് നല്‍കിയത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. 43 പന്തില്‍ നിന്നു 44 റണ്‍സെടുത്ത പൃഥി, 33 പന്തില്‍നിന്നു 60 റണ്‍സെടുത്ത വിഷ്ണു, അരശന്‍, ശരണ്‍ എന്നിവരുടെ വിക്കറ്റുകള്‍ അരുണ്‍ ബെന്നി വീഴ്ത്തിയപ്പോള്‍ ചെന്നൈയുടെ മുന്നേറ്റം മന്ദഗതിയിലാവുകയായിരുന്നു. വിഷ്ണു, അരശന്‍, ശരണ്‍ എന്നിവരുടെ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴ്ത്തി ബെന്നി സിസിഎല്ലിലെ ആദ്യ ഹാട്രിക്ക് നേട്ടവും കൈവരിച്ചു

രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു കേരളത്തിന്റെ തുടക്കം.  ഒന്‍പതു റണ്‍സ്  പ്രദീപ് പിള്ളും പ്രജോദ് കലാഭവനും ആദ്യം തന്നെ പുറത്തായി. പിന്നീട് ക്രീസിലെത്തിയ അര്‍ജുന്‍ നന്ദകുമാര്‍ 16 പന്തില്‍ നിന്നു 24 റണ്‍സെടുത്തു പുറത്തായി. തുടര്‍ന്ന് അരുണ്‍ ബെന്നിയുടെയും വിവേക് ഗോപന്റെയും കൂട്ടുകെട്ടാണ് കേരളത്തെ വിജയത്തിലെത്തിച്ചത്.

വിവേകും 22 പന്തില്‍ നിന്നു 27 റണ്‍സും അരുണ്‍ ബെന്നി 33ല്‍ പന്തില്‍ നിന്നു 68 റണ്‍സുമെടുത്തു. അഞ്ചു ഫോറും നാലു സിക്‌സും ഉള്‍പ്പെട്ടതാണ് അരുണിന്റെ 68 റണ്‍സ്.

We use cookies to give you the best possible experience. Learn more