| Monday, 24th February 2014, 12:00 am

സിസിഎല്‍: കേരള സ്‌ട്രൈക്കേഴ്‌സിന് തോല്‍വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ഹൈദരാബാദ്: ചലച്ചിത്ര താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ “അമ്മ”യുടെ കേരളാ സ്‌ട്രൈക്കേഴ്‌സിന് തോല്‍വി.

36 റണ്‍സിന് കര്‍ണാടക ബുള്‍ഡോസേഴ്‌സാണ് കേരളാ സ്‌ട്രൈക്കേഴ്‌സിനെ തോല്‍പിച്ചത്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടാന്‍ മാത്രമേ കേരളാ സ്‌ട്രൈക്കേഴ്‌സിന് കഴിഞ്ഞുള്ളൂ.

ടോസ് ലഭിച്ച് ബാറ്റിങിനിറങ്ങിയ ടീമിന് 212 റണ്‍സായിരുന്നു വിജയ ലക്ഷ്യം. എന്നാല്‍ 20 ഓവറില്‍ 175 റണ്‍സ് എടുക്കാനേ താരങ്ങള്‍ക്കായുള്ളൂ.

കര്‍ണാടക ബുള്‍ഡോസേഴ്‌സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്താണ് വിജയം കണ്ടത്.

നേരത്തേ മൂന്ന് കളികള്‍ കേരളാ സ്‌ട്രൈക്കേഴ്‌സ് വിജയിച്ചിരുന്നു.

ഫൈനലിനായി ഹൈദരാബാദിലേയ്ക്ക് തിരിച്ച ടീമിനെ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയെന്നും വിമാനത്തിനുള്ളില്‍ പാലിയ്‌ക്കേണ്ട അച്ചടക്കം പാലിച്ചില്ലെന്നും ആരോപിച്ച് വിമാനത്തില്‍ നിന്നും ഇറക്കി വിട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more