| Tuesday, 14th January 2020, 2:32 pm

മെഗാ സെയിലുകള്‍; ആമസോണിനും ഫ്‌ളിപ്പ് കാര്‍ട്ടിനുമെതിരെ സി.സി.ഐ അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര കമ്പനികളായ ആമസോണിനും ഫ്‌ളിപ്പ്കാര്‍ട്ടിനുമെതിരെ കോംമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷണത്തിന് (സി.സി.എ) ഉത്തരവിട്ടു. കമ്പനികള്‍ ഇ-കൊമേഴ്‌സ് വ്യാപാര ചട്ടം ലംഘിക്കുന്നുവെന്ന് ചൂണ്ടികാട്ടി ദല്‍ഹിയിലെ വ്യാപാര സംഘടനകള്‍ നല്‍കിയ പരാതിയിലാണ് സി.സി.ഐ അന്വേഷണം.

ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും വന്‍ തുക ഉപഭോക്താക്കള്‍ക്ക് കിഴിവ് നല്‍കുന്നതും പ്രത്യേക കമ്പനികളുടെ മൊബൈല്‍ ഫോണ്‍ കമ്പനി സൈറ്റുകള്‍ വഴി മാത്രം വില്‍ക്കുന്നതും സി.സി.ഐ അന്വേഷിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കമ്പനികള്‍ക്കെതിരായി സി.സി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് ചരിത്രപരമാണെന്ന് കോണ്‍ഫിഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡര്‍സ് പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചെറുകിട വ്യാപാരികളെ പ്രതിനീധികരിക്കുന്ന സംഘടനയായ ദല്‍ഹി വ്യാപാര്‍ മഹാസംഘ് ആണ് കമ്പനികള്‍ക്കെതിരായി പരാതി നല്‍കിയത്. ഈ ആഴ്ച്ച ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബോസ് ഇന്ത്യയിലെത്താനിരിക്കെയാണ് കമ്പനിക്കെതിരായി സി.സി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

We use cookies to give you the best possible experience. Learn more