|

സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് അധ്യാപകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കു പിന്നില്‍ അധ്യാപകരെന്ന് അറസ്റ്റിലായവരുടെ മൊഴി. അറസ്റ്റിലായ ഋഷഭും, രോഹിതുമാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്.

രാവിലെ 9.45 ന് തുറക്കേണ്ട ചോദ്യപേപ്പര്‍ സെറ്റ് 9.20 ന് തുറന്ന് വാട്‌സാപ്പ് വഴി ട്യൂഷന്‍ സെന്ററുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. കേസില്‍ അധ്യാപകരുള്‍പ്പടെ മൂന്നുപേരാണ് അറസ്റ്റിലായത്. സി.ബി.എസ്.ഇ പരീക്ഷാ പരിശീലന കേന്ദ്രത്തിലെ ട്യൂട്ടറായ തൗഖീറും അറസ്റ്റിലായിരുന്നു.


Also Read:  ഭാഗല്‍പൂര്‍ കലാപം; കേന്ദ്രമന്ത്രിയുടെ മകനെ മുഖ്യമന്ത്രിയുടെ വസതിയ്ക്കു സമീപത്തുനിന്നും അറസ്റ്റ് ചെയ്തു, വീഡിയോ


ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഓരോ വിഷയങ്ങളുടെ പരീക്ഷകളാണ് റദ്ദാക്കിയിരുന്നത്. കേസില്‍ 40 തോളം പേരെ പോലീസ് ചോദ്യം ചെയ്തു. പ്രത്യേക സംഘം രൂപീകരിച്ചാണ് ദല്‍ഹി പൊലീസിന്റെ അന്വേഷണം.

വാട്ട്സ് ആപ്പ് അടക്കമുള്ള നവമാധ്യങ്ങളിലൂടെയുള്ള ചോര്‍ത്തല്‍ ആയിതനാല്‍ കുറ്റം ഐ.ടി നിയമ ലംഘനത്തിന്റെ പരിധിയില്‍ വരുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Watch This Video: