|

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം 88.78 ശതമാനം; ഉന്നത വിജയവുമായി തിരുവനന്തപുരം മുന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആകെ വിജയശതമാനം 88.78 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 83.40 ശതമാനമായിരുന്നു.

അതേസമയം മേഖലാടിസ്ഥാനത്തില്‍ തിരുവനന്തപുരമാണ് ഏറ്റവും മുന്നില്‍. ജില്ലയിലെ വിജയശതമാനം 97.67 ആണ്. തൊട്ടുപിന്നില്‍ ബംഗളുരുവാണ്. 97.05 ശതമാനമാണ് ബംഗളുരുവിന്റെ വിജയശതമാനം.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കാനാവാതെ പോയ പരീക്ഷകളുടെ മാര്‍ക്കുകള്‍ നേരത്തെ പ്രസിദ്ധീകരിച്ച നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് തയ്യാറാക്കിയിരുന്നത്. അതേസമയം പന്ത്രണ്ടാം ക്ലാസിലെ കുട്ടികള്‍ക്ക് മാര്‍ക്ക് മെച്ചമെടുത്താന്‍ വീണ്ടും ഓപ്ഷണല്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കും.

അതേസമയം പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ ഫലം അക്കാദമിക വര്‍ഷത്തിലെ പ്രകടനത്തിന് അനുസരിച്ച് നല്‍കുന്നതായിരിക്കും. കുടാതെ മൂന്ന് പരീക്ഷകള്‍ മാത്രം എഴുതിയ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പ്രകടനം അനുസരിച്ച് എഴുതാത്ത വിഷയങ്ങള്‍ക്ക് കൂടി മാര്‍ക്ക് നല്‍കുമെന്നും മാനഭവിഭവശേഷി മന്ത്രാലയം അറിയിച്ചു.

അതേസമയം വളരെ കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് ഒന്നോ രണ്ടോ വിഷയങ്ങളില്‍ മാത്രം പരീക്ഷ എഴുതിയിട്ടുള്ളത്. നിലവില്‍ ഇന്റേണല്‍ മാര്‍ക്കും എഴുതിയ പരീക്ഷയുടെ മാര്‍ക്കും അനുസരിച്ചാണ് ഫലം തയ്യാറാക്കിയിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ