ന്യൂദല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവെച്ച പ്ലസ് 2 പരീക്ഷ ഏപ്രില്‍ 25 ന് നടത്തും. ഇക്കണോമിക്‌സ് പരീക്ഷയാണ് 25 ന് നടത്തുന്നത്.
പത്താം ക്ലാസ് കണക്ക് പുന:പരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയില്‍ നടത്തും. ദല്‍ഹി, ഹരിയാന മേഖലകളില്‍ മാത്രമെ പരീക്ഷ നടത്തൂ.
ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഓരോ വിഷയങ്ങളുടെ പരീക്ഷകളാണ് റദ്ദാക്കിയിരുന്നത്. കേസില്‍ 40 തോളം പേരെ പോലീസ് ചോദ്യം ചെയ്തു. പ്രത്യേക സംഘം രൂപീകരിച്ചാണ് ദല്‍ഹി പൊലീസിന്റെ അന്വേഷണം.
വാട്ട്‌സ് ആപ്പ് അടക്കമുള്ള നവമാധ്യങ്ങളിലൂടെയുള്ള ചോര്‍ത്തല്‍ ആയിതനാല്‍ കുറ്റം ഐ.ടി നിയമ ലംഘനത്തിന്റെ പരിധിയില്‍ വരുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Watch This Video: