| Sunday, 23rd May 2021, 4:44 pm

സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കണമെന്ന് ദല്‍ഹിയും മഹാരാഷ്ട്രയും, വേണ്ടെന്ന് മറ്റ് സംസ്ഥാനങ്ങള്‍; അന്തിമ തീരുമാനം പ്രധാനമന്ത്രിയ്ക്ക് വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍. സെപ്തംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിര്‍ദ്ദേശം.

എന്നാല്‍ ചില പരീക്ഷകള്‍ മാത്രം നടത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിയ്ക്ക് വിട്ടിരിക്കുകയാണ്.

പരീക്ഷ ഒന്നര മണിക്കൂറാക്കാം എന്ന നിര്‍ദ്ദേശവും ചര്‍ച്ചയായി. അതേസമയം പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നുമാണ് ദല്‍ഹിയും മഹാരാഷ്ട്രയും പറയുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ എത്രയും വേഗം നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.

നേരത്തെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ മാറ്റിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജൂണ്‍ ഒന്നിന് സ്ഥിതി വിലയിരുത്തി തീരുമാനം എടുക്കാമെന്നും ധാരണയിലെത്തിയിരുന്നു.

സംസ്ഥാനങ്ങളുടെ നിലപാട് അറിയാനാണ് ഇന്ന് വീണ്ടും യോഗം ചേര്‍ന്നത്. പരീക്ഷയുമായി മുന്നോട്ടു പോകണം എന്ന് സംസ്ഥാനങ്ങള്‍ നിലപാടെടുത്തപ്പോള്‍ ജൂലൈയ്ക്ക് മുമ്പ് പരീക്ഷ നടത്താനുള്ള സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: CBSE Exams Maharashtra Delhi States

We use cookies to give you the best possible experience. Learn more