ന്യൂദല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു. ഉച്ചക്ക് രണ്ട് മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. 99.37 ആണ് വിജയശതമാനം. കേന്ദ്രീയ വിദ്യാലയങ്ങള്‍ നൂറുമേനി വിജയം നേടി. 12,96,318 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി.
99.67 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികളുടേത് 99.13 ശതമാനവുമാണ് വിജയം.
രാജ്യത്ത് കൊവിഡ് വ്യാപനം മൂലം ഇത്തവണ പരീക്ഷകള്‍ റദ്ദാക്കിയതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.
മേയ് 4 മുതല്‍ ജൂണ്‍ 10 വരെ പരീക്ഷകള്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പീന്നീട് ഈ തീരുമാനം വേണ്ടെന്നുവെയ്ക്കുകയായിരുന്നു.
അതേസമയം, സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. results.nic.incbseresults.nic.incbse.nic.in ഈ വെബ്‌സൈറ്റുകളില്‍ സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ലഭ്യമാകും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: CBSE Class 12 results live: 99.37% pass; girls outshine boys by 0.54%