national news
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 01, 02:11 pm
Tuesday, 1st June 2021, 7:41 pm

ന്യൂദല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.

വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നിശ്ചയിക്കാന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപിക്കുന്നതിനാല്‍ ഒരേസമയത്ത് പരീക്ഷ നടത്താനാകില്ലെന്ന് ഉന്നതതലയോഗം വിലയിരുത്തി. നേരത്തെ പരീക്ഷ റദ്ദാക്കണമെന്ന് ദല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ദല്‍ഹിയില്‍ മാത്രം ആറ് ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഓണ്‍ലൈനായി പരീക്ഷ നടത്തണമെന്നാണ് ദല്‍ഹി സര്‍ക്കാറിന്റെ ആവശ്യം. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ ജയിപ്പിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ ഒരു സംഘടന നേരത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.