കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ്് റവന്യൂ കമ്മീഷണറായ ടി.ഒ സൂരജിന് പങ്കില്ലെന്ന് സി.ബി.ഐ. ഭൂമിയിടപാടില്‍ സൂരജ് തണ്ടപ്പേര്‍ തിരുത്തിയത് തെറ്റെങ്കിലും ക്രിമിനല്‍ കുറ്റമായി കണക്കാകാനില്ല. കീഴുദ്യോഗസ്ഥര്‍ തെറ്റായ വിവരങ്ങള്‍ ധരിപ്പിച്ചതിനാലാണ് തണ്ടപ്പേര്‍ തിരുത്തിയത്.
നേരെത്തെയുണ്ടായ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍മാരുടെ നടപടികളും സൂരജ് ശ്രദ്ധിച്ചില്ലെന്നുമാണ് സി.ബി.ഐ വിലയിരുത്തല്‍. അദ്ദേഹത്തെ ബ്രെയിന്‍ മാപ്പിങ്ങിന് വിധേയനാക്കേണ്ടെന്നും സി.ബി.ഐ അറിയിച്ചു
കേസില്‍ സി.ബി.ഐ രണ്ടാഴ്ച്ചക്കകം കുറ്റപത്രം സമര്‍പ്പിക്കും. അതേ സമയം സൂരജിനെതിരെ വകുപ്പ് തല നടപടികള്‍ സ്വീകരിക്കാന്‍ സി.ബി.ഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നേരത്തെ അന്വേഷണ സംഘം നടത്തിയ നുണ പരിശോധനയുടെ റിപ്പോര്‍ട്ട് സൂരജിന് അനുകൂലമായിട്ടായിരുന്നു. സൂരജ് ഒന്നും മറച്ചു വെക്കുന്നില്ലെന്നാണ് ചെന്നൈയിലുള്ള ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നത്. ടി.ഒ സൂരജ് സമ്മതം അറിയിച്ചതിനെ തുടര്‍ന്നാണ് നുണപരിശോധ നടത്തിയിരുന്നത്.
ലാന്‍ഡ് റവന്യൂ കമ്മിഷണറായിരിക്കെ സൂരജ് കളമശ്ശേരിയിലെ 25 കോടി വിലവരുന്ന ഭൂമി തട്ടിയെടുക്കാന്‍ ഒത്താശ നല്‍കിയെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം.
എന്നാല്‍ കീഴുദ്യോഗസ്ഥര്‍ നല്‍കിയ തെറ്റായ വിവരം പരിശോധിക്കാതെ ഫയലില്‍ ഒപ്പിട്ടു. വകുപ്പുതല അന്വേഷണം വരുമ്പോള്‍ ഇതു തന്റെ തെറ്റാണ്. അഞ്ച് മിനിറ്റ് മാത്രമേ ഈ ഫയല്‍ തന്റെ മുന്‍പില്‍ ഇരുന്നുള്ളെന്നും സൂരജ് പറഞ്ഞു.