തന്നെയും കെജ്‌രിവാളിനെയും കേസില്‍പെടുത്താനായി നിരവധി പേരെ സി.ബി.ഐ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. സി.ബി.ഐയിലെ ഈ വിഭാഗം തന്നെയാണ് ബി.കെ ബന്‍സാലിനെയും മകനെയും ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും രാജേന്ദ്ര കുമാര്‍ പറയുന്നു.
ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുടുക്കിയാല്‍ തന്നെ വെറുതെ വിടാമെന്ന് സി.ബി.ഐ പറഞ്ഞതായി മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന രാജേന്ദ്ര കുമാര്‍. സര്‍വീസില്‍ നിന്നും സ്വയം വിരമിക്കലിന് നല്‍കിയ കത്തിലാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
തന്നെ അറസ്റ്റ് ചെയ്തതും സി.ബി.ഐയുടെ ഭാഗത്ത് നിന്നുണ്ടായ പീഡനങ്ങളും മനസ് മടുപ്പിച്ചെന്നും ഇതിനാലാണ് സ്വയം വിരമിക്കുന്നതെന്നും കത്തില്‍ രാജേന്ദ്രകുമാര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് നീതിയുക്തമായ സമീപനമുണ്ടാവുകയില്ലെന്നാണ് സമീപകാല സാഹചര്യങ്ങളില്‍ നിന്നും അനുഭവിക്കാനും മനസിലാക്കാനും സാധിച്ചതെന്നും രാജേന്ദ്ര കുമാര്‍ പറയുന്നു.
ചോദ്യം ചെയ്യുന്നതിനിടയില്‍ കെജ്‌രിവാളിന്റെ പേര് പറയാന്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ നിരന്തരം ആവശ്യപ്പെടുകയും കെജ്‌രിവാളിനെ കുടുക്കിയാല്‍ വെറുതെ വിടാം എന്നും പറഞ്ഞു. തന്നെയും കെജ്‌രിവാളിനെയും കേസില്‍പെടുത്താനായി നിരവധി പേരെ സി.ബി.ഐ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്. സി.ബി.ഐയിലെ ഈ വിഭാഗം തന്നെയാണ് ബി.കെ ബന്‍സാലിനെയും മകനെയും ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും രാജേന്ദ്ര കുമാര്‍ പറയുന്നു.
Read more: കേരള പൊലീസില്‍ മോദി സ്വാധീനമുണ്ടെന്ന് വി.എം സുധീരന്‍; പിണറായി മോദിയുടെ സഹോദരന്‍
2014 ജൂലൈ 4ന് അഴിമതിക്കേസില്‍ രാജേന്ദ്ര കുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
നിഷ്പക്ഷ നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ തനിക്ക് കനത്ത വിലയാണ് നല്‍കേണ്ടി വന്നതെന്നും കള്ളക്കേസുകളാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും രാജേന്ദ്ര കുമാര്‍ പറയുന്നു.
2013 ഡിസംബറില്‍ കെജ്‌രിവാള്‍ സര്‍ക്കാരിന്റെ ഭാഗമായത് മുതലാണ് തനിക്ക് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും രാജേന്ദ്ര കുമാര്‍ പറയുന്നു.
രാജേന്ദ്ര കുമാര്‍ അയച്ച കത്ത്