| Wednesday, 24th October 2018, 3:00 pm

അലോക് വര്‍മയെ മാറ്റിയത് റാഫേല്‍ അന്വേഷണം അട്ടിമറിക്കാന്‍: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജല്‍വാര്‍: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ നീക്കിയത് റാഫേല്‍ അന്വേഷണം അട്ടിമറിക്കാനാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അലോക് വര്‍മ റാഫേല്‍ അന്വേഷണ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് സ്ഥലമാറ്റമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കവെയാണ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം.

ഇന്നലെ രാത്രി രണ്ട് മണിക്കാണ് അലോക് വര്‍മ്മയെ മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. അലോക് വര്‍മയെ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് റാഫേല്‍ ഇടപാട് അന്വേഷണം അട്ടിമറിക്കാനാണെന്നും നിയമനടപടി സ്വീകരിക്കുമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും പറഞ്ഞിരുന്നു.


Read Also : ശബരിമല പ്രക്ഷോഭം; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി


സി.ബി.ഐ ഡയരക്ടര്‍ അലോക് കുമാര്‍ വര്‍മയെ ഇന്നലെ അര്‍ധരാത്രി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷമാണ് മാറ്റിയത്. രാഗേഷ് അസ്താനയോട് അവധിയില്‍ പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്‍.നാഗേശ്വര റാവുവിനാണ് താല്‍ക്കാലിക ചുമതല നല്‍കിയത്.

സി.ബി.ഐ നേതൃത്വത്തിലെ ഈ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് സര്‍ക്കാരിനും സി.ബി.ഐയ്ക്കും വലിയ തലവേദന സൃഷ്ടിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

അലോക് വര്‍മയ്ക്ക് ഇനിയും രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ട്. ഈ പരിരക്ഷ മറികടന്നുകൊണ്ടാണ് നടപടി. 2017 ലാണ് അലോക് വര്‍മ ദല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഡി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. ഇതിനെതിരെ സ്പെഷല്‍ ഡയറക്ടറായിരുന്നു അസ്താന പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാവുകയായിരുന്നു.

We use cookies to give you the best possible experience. Learn more