കേസ് നേരത്തെ ക്രൈംബ്രാഞ്ച് ആയിരുന്നു അന്വേഷിച്ചത്. സി.പി.ഐ.എം നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ത്താണ് കേസ് എടുത്തത്. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ കേസ് മറ്റൊരു ഏജന്‍സി വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 2019 സെപ്തംബര്‍ 30ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് കേസ് സി.ബി.ഐക്ക് വിടുന്നത്.
സി.ബി.ഐ കേസിന്റെ എഫ്.ഐ.ആര്‍ എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഡിവിഷന്‍ ബെഞ്ച് ഹരജിയില്‍ വാദം കേട്ട് വിധി പറയാന്‍ മാറ്റി.
വിധി അനുസരിച്ച് മതി തുടരന്വേഷണമെന്നും കോടതി വാക്കാല്‍ അറിയിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ കേസില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് സി.ബി.ഐ ഇന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക