| Saturday, 26th January 2019, 12:54 pm

ചന്ദ കൊച്ചാറിനെതിരെയുള്ള കേസ്: സി.ബി.ഐയുടെ അതിസാഹസികതയെന്ന് അരുൺ ജെയ്‌റ്റ്ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മുൻ ഐ.സി.ഐ.സി.ഐ. ബാങ്ക് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായിരുന്ന ചന്ദ കൊച്ചാറിനെതിയുള്ള സിബി.ഐ. കേസ് സി.ബി.ഐയുടെ അതിസാഹസികതയേയും ഉന്മാദത്തെയുമാണ് സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്ലി. തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം കേസുകൾ എടുക്കാനെന്നും, ഭാവന പ്രയോഗിച്ചുകൊണ്ടുള്ള കുറ്റാന്വേഷണം ആശാസ്യമല്ലെന്നും ജെയ്‌റ്റ്ലി പറഞ്ഞു.

Also Read സെന്‍കുമാര്‍ ആരുടെ ഏജന്റാണെന്ന് അറിയില്ല; എന്റെ കേസില്‍ പ്രതിയാണ് അയാള്‍; ടി.പി സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണന്‍

മഹാഭാരതത്തിലെ അർജുനനെ പോലെ സി.ബി.ഐ. ലക്‌ഷ്യം കാണാൻ പഠിക്കണമെന്നും, വല വീശുമ്പോൾ കൃത്യത വേണമെന്നും അരുൺ ജെയ്‌റ്റ്ലി വിമർശിച്ചു. ഇത്തരത്തിലുള്ള ജാഗ്രത ഇല്ലായ്മ കാരണമാണ് രാജ്യത്ത് നീതിപൂർണ്ണമല്ലാത്ത രീതിയിൽ പലരും അന്യായമായി ശിക്ഷിക്കപ്പെടുന്നതെന്നും ജെയ്‌റ്റ്ലി വിമർശിച്ചു. തന്റെ ഫേസ്ബൂക്കിലൂടെ അരുൺ ജെയ്‌റ്റ്ലി സി.ബി.ഐയ്ക്കെതിരെ തുറന്നടിച്ചത്.

Also Read സി.പി.ഐ.എം ജില്ലാ ഓഫീസിലെ റെയ്ഡ്: ഡി.സി.പി. ചിത്ര തെരേസ ജോണിനെ ചുമതലയിൽ നിന്നും മാറ്റി,നടപടി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം

കഴിഞ്ഞ വ്യാഴാഴ്ചയാണ് ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനും വീഡിയോകോൺ മേധാവി വേണുഗോപാൽ ദൂതിനുമെതിരെ സി.ബി.ഐ. എഫ്.ഐ.ആർ ഫയൽ ചെയ്തത്. ചന്ദ കൊച്ചാർ ഐ.സി.ഐ.സി.ഐ. ബാങ്ക് മേധാവി ആയിരുന്ന സമയത്ത് ലോണുകൾ അനധികൃതമായി സ്വകാര്യ കമ്പനികൾക്ക് അനുവദിച്ചുവെന്നും അതുവഴി മൂവരും ബാങ്കിനെ കബളിപ്പിച്ചുവെന്നും തങ്ങൾക്ക് വിവരം ലഭിച്ചുവെന്നുമാണ് സി.ബി.ഐ. പറയുന്നത്.

ദീപക് കൊച്ചാറിന്റെ സ്ഥാപനമായ നൂപവർ റിന്യൂവബിൾസ്, സുപ്രീം എനർജി, വേണുഗോപാൽ ദൂതിന്റെ സ്ഥാപനങ്ങളായ വീഡിയോകോൺ ഇന്റർനാഷണൽ ഇലക്ട്രോണിക്സ്, വീഡിയോകോൺ ഇൻഡസ്ട്രീസ് എന്നീ കമ്പനികൾക്കെതിരെയാണ് സി.ബി.ഐ. പ്രധാനമായും കുറ്റം ചുമത്തിയിരിക്കുന്നത്.

Also Read താമരശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ. ഓഫീസ് കത്തിച്ചു

ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധനം എന്നീ വകുപ്പുകൾ അനുസരിച്ച് ഇവർക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്. കൊച്ചാറിനെ കൂടാതെ ബ്രിക്സ് ബാങ്കായ ന്യൂ ഡവലപ്മെന്റ് ബാങ്ക് മേധാവി കെ.വി. കാമത്ത്, ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ നിലവിലെ സി.ഇ.ഒ. സന്ദീപ് ബക്ഷി, ദാനമിടപാടു സ്ഥാപനമായ കോൾമാൻ സാക്ക്സ് സി.ഇ.ഒ. സൊൻജോയ് ചാറ്റർജി, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് സി.ഇ.ഒ. സരിൻ ധാരുവാല, ടാറ്റ ക്യാപിറ്റൽ മേധാവി രാജീവ് സഭർവാൾ,എന്നിവർക്കെതിരെയും സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more