ന്യൂദല്‍ഹി: നാരാദാ കേസില്‍ തൃണമൂലിന്റെ ലോക്‌സഭാ എം.പിമാരായ സൗഗത റായ്, കാകോളി ഘോഷ് ദസ്തിദര്‍, പ്രസുണ്‍ ബാനര്‍ജി, മുന്‍ എം.പിയായ സുവേന്ദു അധികാരി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ സ്പീക്കര്‍ ഓം ബിര്‍ളയില്‍ നിന്ന് അനുമതി തേടി.
സ്പീക്കറുടെ അനുമതി കിട്ടിയാല്‍ എം.പിമാര്‍ക്കെതിരെ കുറ്റപത്രം ചുമത്തുമെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറ്റകൃത്യം നടക്കുന്ന സമയത്ത് എം.പിയായതിനാല്‍ സുവേന്ദു അധികാരിയെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തൃണമൂല്‍ നേതാക്കള്‍ പണം വാങ്ങുന്ന ദൃശ്യങ്ങള്‍ 2016ലാണ് നാരദ പുറത്തു വിട്ടിരുന്നത്. 2014ല്‍ ചിത്രീകരിച്ച വീഡിയോ ആയിരുന്നെങ്കിലും 2016ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് നാരദ ഇത് പുറത്തു വിട്ടിരുന്നത്. കേസില്‍ 2017ലാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇപ്പോള്‍ ബി.ജെ.പിയിലേക്ക് കൂടുമാറിയ മുന്‍ രാജ്യസഭാ എം.പി മുകുള്‍ റോയിയടക്കം കേസില്‍ ഉള്‍പ്പെട്ടിരുന്നു. കേസില്‍ മുകുള്‍ റോയിയെ ബുധനാഴ്ച ദല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് വെച്ച് ചോദ്യം ചെയ്തിരുന്നു.