| Saturday, 19th August 2017, 3:05 pm

അരിയില്‍ ഷുക്കൂര്‍ വധകേസില്‍ പി.ജയരാജനും, ടി.വി രാജേഷിനുമെതിരെ സി.ബി.ഐയുടെ പുനരന്വേഷണം.

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധകേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും, ടി.വി രാജേഷ് എം.എല്‍.എ ക്കുമെതിരെ സി.ബി.ഐയുടെ പുനരന്വേഷണം. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ മാധ്യമപ്രവര്‍ത്തകന്‍ മനോഹരന്റെ മൊഴിയെടുത്തു. നിയമക്കുരുക്കില്‍പ്പെട്ട കേസ് ഏറെ നാളുകള്‍ക്ക് ശേഷം സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുന്നത്.

2012 ഫെബ്രുവരി 20നാണ് പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെ പട്ടുവത്തു കല്ലേറുണ്ടായി മണിക്കൂറുകള്‍ക്കകം സമീപഗ്രാമമായ ചെറുകുന്ന് കീഴറയില്‍ എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ അബ്ദുല്‍ഷുക്കൂറിനെ ഒരു സംഘം തടഞ്ഞുവച്ചു വെട്ടിക്കൊലപ്പെടുത്തിയത്.

ജയരാജനെ കയ്യേറ്റംചെയ്തതിനു തിരിച്ചടിയായി പാര്‍ട്ടി പ്രാദേശിക ഭാരവാഹികളുടെ അറിവോടെയാണു കൊല നടത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരടക്കം 25 സി.പി.ഐ.എം പ്രവര്‍ത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


Also Read ഇന്ത്യയില്‍ രണ്ട് മുസ്‌ലിം പ്രധാനമന്ത്രിമാരുണ്ടായിരുന്നു; ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും: സംഘികളുടെ വ്യാജപ്രചരണം ഇങ്ങനെ


സി.പി.ഐ.എം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി. വേണുവിന്റെ മൊഴിയാണ് ടി.വി. രാജേഷ് എം.എല്‍.എയ്ക്കെതിരെയും പി. ജയരാജനെതിരെയും അന്വേഷണം ഉയരാന്‍ കാരണമായത്. ഷുക്കൂര്‍ കൊല്ലപ്പെടുന്നതിനുമുമ്പ് നടന്ന ഗൂഢാലോചനയില്‍ മുഖ്യ പങ്കാളിയായിരുന്നു വേണുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315 ാം നമ്പര്‍ മുറിയില്‍ നിന്ന് അരിയില്‍ ബ്രാഞ്ച് സെക്രട്ടറി ബാബുവിനെ താന്‍ വിളിച്ചെന്നായിരുന്നു വേണുവിന്റെ മൊഴി. ഈ സമയം പി. ജയരാജനും രാജേഷും മുറിയിലുണ്ടായിരുന്നുവെന്നും വേണു മൊഴി നല്കിയിരുന്നു. എന്നാല്‍ ജയരാജനെ ചോദ്യം ചെയ്തപ്പോള്‍ വേണുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നത്.


read it നേപ്പാള്‍ വെള്ളപ്പൊക്കത്തില്‍ അനുശോചനമറിയിച്ചുള്ള മോദിയുടെ ട്വീറ്റിന് ഇന്ത്യയിലെ ദുരന്തങ്ങള്‍ അക്കമിട്ടുനിരത്തി സോഷ്യല്‍ മീഡിയയുടെ മറുപടി


തുടര്‍ന്ന് 2012 ആഗസ്ത് ഒന്നിന് ജയരാജനെ അറസ്റ്റ് ചെയ്തിരുന്നു. 28 ദിവസം ജയരാജയന്‍ ജയിലില്‍ കഴിഞ്ഞു. എന്നാല്‍ പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും ചേര്‍ന്ന് ആശുപത്രിയില്‍ വെച്ച് ഗൂഡാലോചന നടത്തുന്നത് കണ്ടുവെന്ന് മൊഴി കൊടുത്ത സാക്ഷികളായ പി.പി.അബു, മുഹമ്മദ് സാബിര്‍ എന്നിവര്‍ പിന്നീട് മൊഴിമാറ്റിയിരുന്നു. പ്രസ്തുത ദിവസം തങ്ങള്‍ ആശുപത്രിയില്‍ പോയില്ലെന്ന് ഇവര്‍ പിന്നീട് മുന്‍സിഫ് കോടതിയില്‍ മൊഴി കൊടുത്തത് ഏറെ വിവാദമായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജയരാജന്‍ പ്രവര്‍ത്തകരോട് ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരിച്ചിരുന്നോ എന്നാണ് മാധ്യമപ്രവര്‍ത്തകനായ മനോഹരനോട് സിബിഐ സംഘം ചോദിച്ചറിഞ്ഞത്.

We use cookies to give you the best possible experience. Learn more